ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽ നിന്ന് യുവതിയെ പുറത്തെടുത്തത്.
കോഴിക്കോട്: ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ തിങ്കളാഴ്ച ഉച്ചയക്ക് മൂന്നേകാലൊടെയാണ് അപകടം. മാവൂർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വരികയായിരുന്ന ബസ് വളവിൽ വച്ച് ഷൈനിയെ ഇടിച്ചിടുകയായിരുന്നു.
ഇടിച്ചിട്ട ബസ് നിർത്താതെ മുന്നോട്ട് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടതിനാൽ ആളുകൾ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയിൽ നിന്ന് യുവതിയെ പുറത്തെടുത്തത്. അപകടത്തില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കൽ കോളേജ് ആശ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കാവുന്തറ വാളുകണ്ടി മീത്തൻ പരേതനായ തെയ്യോന്‍റെ മകളാണ് ഷൈനി. മാതാവ്: നാരായണി. മീത്തൽ സ്വദേശിയായ രവീന്ദ്രന്‍ ഭർത്താവാണ്. മക്കൾ: ഹരിദേവ്, ഹരിപ്രസാദ്. സഹോദരങ്ങൾ: ശശി, അശോകൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
April 11, 2023 12:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാൽനട യാത്രക്കാരി മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു