പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്നും ഒഴിവായി

Last Updated:

നിയമനം വിവാദമായതിനു പിന്നാലെയാണ് മൂവരും ജോലി രാജിവെച്ചിരിക്കുന്നത്. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഇവർക്ക് ജോലി വാഗ്ദാനം ചെയ്തതായാണ് വിവരം

പെരിയ ഇരട്ടക്കൊലപാതകം
പെരിയ ഇരട്ടക്കൊലപാതകം
കാസർഗോഡ്:  പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവായി. നിയമനം വിവാദമായതിനു പിന്നാലെയാണ് മൂവരും ജോലി രാജിവെച്ചിരിക്കുന്നത്. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഇവർക്ക് ജോലി വാഗ്ദാനം ചെയ്തതായാണ് വിവരം.
പീതാംബരൻ ഉൾപ്പടെയുളള കേസിലെ ആദ്യ മൂന്നു പ്രതികളുടെ ഭാര്യമാർക്കാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താത്ക്കാലിക നിയമനം നൽകിയിരുന്നത്. കൊലക്കസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്ത് ഇടപ്പെട്ട് നിയമനം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുന്നതിനിടെയാണ് മൂവരും ജോലി രാജി വെച്ചിരിക്കുന്നത്. ഇവരിൽ രണ്ടു പേർക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലും, ഒരാൾക്ക് സഹകരണ സംഘത്തിലും ജോലി വാഗ്ദാനം നൽകയതായാണ് വിവരം. പ്രതിപക്ഷനേതാവടക്കം സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നതിനു പിന്നാലെയാണ് മൂവരും ജോലിയിൽ നിന്നും ഒഴിവായിരിക്കുന്നത്.
advertisement
കാസർകോട്ട് മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യയടക്കം മൂന്നുപേർ അറസ്റ്റിൽ
പിലിക്കോട് മടിവയലിലെ തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിക്ക് പുറമെ സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി.രാജേഷ് , കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന നാലാമനെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.
നേരത്തെ കോവിഡ് ബാധിതനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലെ പ്രയാസവും, കുത്തുവാക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10 നും 11 മിടയിൽ സംഘം കുഞ്ഞുമ്പിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വഷണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് കൂടതൽ അനേഷിച്ച ഘട്ടത്തിലാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്.
advertisement
advertisement
വൈകാതെ പൊലീസ് കുഞ്ഞമ്പുവിന്‍റെ ബന്ധുക്കളായ നാലു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ഭാര്യയും ചോദ്യം ചെയ്യാനായി ചന്തേര പൊലീസ് വിളിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കുഞ്ഞമ്പുവിനെ കണ്ടെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്നും ഒഴിവായി
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement