രണ്ട് മന്ത്രിമാർ രാജിവെച്ചെങ്കിലും 37 പേഴ്സണൽ സ്റ്റാഫിനും ആജീവനാന്ത പെൻഷനും മറ്റ് ആനുകൂല്യങ്ങളും
- Published by:Anuraj GR
- news18-malayalam
Last Updated:
3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ. കൂടാതെ ഡിഎ ഉൾപ്പടെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും
തിരുവനന്തപുരം: മുന്നണി ധാരണപ്രകാരം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാരിന് വൻ ബാധ്യത. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നീ മന്ത്രിമാരുടെ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേർക്കാണ് ആജീവനാന്ത പെൻഷൻ ലഭിക്കുക. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ. കൂടാതെ ഡിഎ ഉൾപ്പടെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. ഇതിനെല്ലാം പുറെ പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതിയതായി എത്തുന്ന സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പടെയുള്ള ബാധ്യത വേറെയും.
ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആൻറണി രാജുവിൻറെ സ്റ്റാഫിൽ ആകെയുള്ളത് 21 പേർ. ഇതിൽ ഒരു അഡീഷനൽ സെക്രട്ടറിയും ഒരു ക്ലർക്കും സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തി. ശേഷക്കുന്ന 19 പേരും രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയവരാണ്. 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പിഎ, ഒരു അസിസ്റ്റൻറ് , നാല് ക്ലർക്ക്, ഓഫീസ് അസിസ്റ്റൻറ് പേർ , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും ആന്‍റണി രാജുവിന്‍റെ സ്റ്റാഫിലുണ്ടായിരുന്നു.
advertisement
തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലിൻറെ സ്റ്റാഫിൽ 25 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനായി എത്തിയത് ഏഴ് പേർ. ശേഷിക്കുന്ന 18 പേർ രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയവരാണ്. പ്രൈവറ്റ് സെക്രട്ടറി സർക്കാർ സർവീസിലേക്ക് തിരിച്ചു പോകും. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ മൂന്ന് പേരിൽ രണ്ട് പേർ രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയവരാണ്. അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർ 4, ഇതിൽ രണ്ട് പേർ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനൽ പിഎയും , 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, ഡ്രൈവർമാർ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.
advertisement
മന്ത്രിമാർ രാജിവെച്ചെങ്കിലും പേഴ്സണൽ സ്റ്റാഫുകൾക്ക് 15 ദിവസത്തെ ശമ്പളം കൂടി ലഭിക്കും. 2021ലെ സർക്കാർ ഉത്തരവ് അനുസരിച്ചാണ് രണ്ടുവർഷവും ഒരു ദിവസവും പൂർത്തിയാക്കിയ സ്റ്റാഫുകൾക്ക് ആജീവനാന്ത കുറഞ്ഞ പെൻഷന് അർഹത ലഭിക്കുക. 3450 രൂപയാണ് കുറഞ്ഞ പെൻഷൻ. കുക്ക് മുതൽ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വർഷം പൂർത്തിയായവർക്കാണ് ഈ തുക ലഭിക്കുക. അഡീഷണൽ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വർഷത്തെ സേവനത്തിന് ശേഷം ഇവർക്ക് ലഭിക്കുന്ന പെൻഷൻ 5500 രൂപയാണ്.
advertisement
പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്. ഇവർക്ക് 6000 രൂപ വരെ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. എല്ലാവർക്കും 7 ശതമാനം ഡിഎ കൂടി കിട്ടും. ടെർമിനൽ സറണ്ടറായി രണ്ടര മാസത്തെ മുഴുവൻ ശമ്പളം വേറെയും ഉണ്ടാകും. ഇതിനെല്ലാം പുറമെ ഗ്രാറ്റുവിറ്റിയും പെൻഷൻ കമ്മ്യൂട്ടേഷനും ഉണ്ടാകും.
മറ്റ് ചില മന്ത്രിമാരുടെ രണ്ടര വർഷം പിന്നിട്ട ചില സ്റ്റാഫ് അംഗങ്ങളെ മാറ്റി പുതിയ നിയമനം നടത്താനും ശ്രമം നടക്കുന്നുണ്ട്. കൂടുതൽ പാർട്ടിക്കാരെ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 30, 2023 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് മന്ത്രിമാർ രാജിവെച്ചെങ്കിലും 37 പേഴ്സണൽ സ്റ്റാഫിനും ആജീവനാന്ത പെൻഷനും മറ്റ് ആനുകൂല്യങ്ങളും