വിളിച്ചിട്ട് വരാത്തതിന് ഉടമ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച വളർത്തു നായ ചത്തു; കേസെടുത്ത് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണുണ്ടായിരുന്നത്. ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു
ഇടുക്കി തൊടുപുഴയിൽ വിളിച്ചിട്ട് വരാത്തതിൽ ക്ഷുഭിതനായ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച വളർത്തുനായ ചത്തു. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണുണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ. ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്.
വിളിച്ചിട്ട് വന്നില്ലെന്ന കാരണത്താലാണ് നായയെ പരിക്കേൽപ്പിച്ചത്. നായയുടെ ദേഹമാസകലം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. തലയിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അവശനിലയിൽ നായയെ കണ്ടെത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ കീർത്തിദാസ്, മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു. ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
advertisement
Also Read- വിളിച്ചിട്ട് വന്നില്ല! വളർത്തുനായയെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഉടമ തെരുവിൽ ഉപേക്ഷിച്ചു
അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിലാണ് ഉടമയ്ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. തെരുവിൽ അലഞ്ഞ് തിരിയുന്നതും ഉടമകൾ ഉപേക്ഷിച്ചതുമായ മൃഗങ്ങൾക്ക് അഭയകേന്ദ്രമോ ചികിത്സാ സൗകര്യങ്ങളോ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും റെസ്ക്യൂ ടീം അംഗങ്ങൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
April 16, 2025 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിളിച്ചിട്ട് വരാത്തതിന് ഉടമ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച വളർത്തു നായ ചത്തു; കേസെടുത്ത് പൊലീസ്