'നേമം ഇത്തവണ തിരിച്ചു പിടിക്കും; ബിജെപിയുടെ വോട്ട് വിഹിതം താഴേക്ക് പോകും'; മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

എൽ ഡി എഫിന് അനുകൂലമായ ജനവികാരം ആണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം തിരിച്ചു പിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാസർകോഡ് എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. നേമം മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കും. ബി ജെ പിയുടെ വോട്ട് വിഹിതം താഴേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യം ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യറാവുന്നില്ലെന്നും വിവാദങ്ങളുടെ ഉല്പാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
മതം അടിസ്ഥാനമാക്കി പൗരത്വം നടപ്പിലാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. കന്യാസ്ത്രീകൾക്ക് എതിരായ ആക്രമണത്തെ തള്ളിപ്പറയാൻ പോലും കേന്ദ്ര മന്ത്രി തയ്യാറാകുന്നില്ല. യു പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞത് കേന്ദ്ര മന്ത്രി പിയുഷ് ഗോയലാണ്. ന്യായീകരിക്കാൻ കേന്ദ്രമന്ത്രി മടിയില്ലാതെ രംഗത്തെത്തി പച്ചക്കള്ളം പറയുകയാണ്. ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും രക്ഷയില്ല എന്ന് തെളിയിക്കുകയാണ് കേന്ദ്രമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിയമം കൈയിലെടുത്ത് നാടിന്റെ മതമൈത്രി തകർക്കുന്നു.
മതനിരപേക്ഷ ശക്തികൾ ഇതിനെ ചെറുക്കും. കേരളം ഈ ചെറുത്തു നിൽപ്പിന് മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര നുണ പ്രചരിപ്പിച്ചാലും അതിന് അല്പായുസ് മാത്രമാണ്. അരി വിതരണം വോട്ട് കിട്ടാൻ അല്ല . അരി വിതരണം പോലും തടസ്സപ്പെടുത്താൻ അല്ലേ ശ്രമിച്ചത്. ജനങ്ങൾ നിങ്ങളെയും ഞങ്ങളെയും വിലയിരുത്തും. അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേന്ദ്ര ഏജൻസികളുടെ കർസേവക് വെള്ളവും വെളിച്ചവും നൽകുകയാണ് യു ഡി എഫ്. പ്രചാരണത്തിന് ഇനി അഞ്ചു ദിവസം
മാത്രമാണ് ഉള്ളത്. വർഗീയത ബി ജെ പി പ്രചരിപ്പിക്കുമ്പോൾ അതിന്റെ റീട്ടയിൽ കച്ചവടക്കാരായി യു ഡി എഫ് മാറി. ജനഹിതം അട്ടിമറിക്കാൻ അപവാദം പ്രചരിപ്പിക്കാനും അക്രമം നടത്താനും അന്തം വിട്ട കളിയാണ് നടത്തുന്നത്. കോതമംഗലം സ്ഥാനാർത്ഥിക്ക് നേരെ ഉണ്ടായ അക്രമം അതിന് ഉദാഹരണം.
advertisement
വലിയ പ്രകോപനങ്ങൾ ഉണ്ടായേക്കാം. അതിൽ വീണു പോകാതെ ജാഗ്രത പാലിച്ചു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തണം.
ലോകോത്തര നിലവാരമുള്ള നവ കേരളം ആണ് ലക്‌ഷ്യം. നവകേരള നിർമിതിക്കായി ലക്ഷ്യമിടുമ്പോൾ നുണ പ്രചരിപ്പിച്ചു കൊണ്ട് ജനവികാരം എതിരാക്കാൻ കഴിയില്ല. കടും വെട്ടിലേക്ക് പോകാൻ ജനങ്ങൾ തയ്യാറാകില്ല എന്ന് ഏപ്രിൽ ആറിന് മനസിലാകും. എൽ ഡി എഫിന് അനുകൂലമായ ജനവികാരം ആണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേമം ഇത്തവണ തിരിച്ചു പിടിക്കും; ബിജെപിയുടെ വോട്ട് വിഹിതം താഴേക്ക് പോകും'; മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement