PC George | 'പിണറായിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ; വീണയുടെ ഇടപാടുകൾ അന്വേഷിക്കണം': പി.സി ജോർജ്

Last Updated:

'കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെ വില്ലന്‍ പിണറായി വിജയന്‍ മാത്രമല്ല. പിണറായി വിജയന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബുബക്കര്‍ ആണ്'

പി.സി. ജോർജ്
പി.സി. ജോർജ്
തിരുവനന്തപുരം: പിണറായി വിജയന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നും പിണറായിയുടെ നിക്ഷേപം നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നും പി സി ജോർജ്. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി സി ജോർജ്. പിണറായി വിജയൻ മനപൂർവം കെട്ടിച്ചമച്ച കേസാണിത്.
ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായിയെന്നും പി സി ജോർജ് പറഞ്ഞു.
'കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലെ വില്ലന്‍ പിണറായി വിജയന്‍ മാത്രമല്ല. പിണറായി വിജയന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബുബക്കര്‍ ആണ്. ഫാരിസ് അബുബക്കറും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന പറഞ്ഞുകൊണ്ടിരിക്കുന്നത്'- പി സി ജോർജ് പറഞ്ഞു.
2012മുതല്‍ പിണറായി വിജയന്റെ രാഷ്ട്രീയത്തെയും നിക്ഷേപങ്ങളും നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍ ആണ്. 2016വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ അതിന് ശേഷം അമേരിക്കയിലാണ് ഇപ്പോഴുള്ളത്. മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും തയ്യാറാകണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മകളുടെ കമ്പനിയായ എക്‌സാലോജിക്ക് വഴിയാണ് നടന്നതെന്ന് സംശയിക്കുന്നു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍. വീണാ വിജയന്റെ ഐടി കമ്പനിവഴിയാണ് പണമിടപാട് നടന്നത്. അഴിമതിപ്പണം അമേരിക്കയില്‍ എത്തുന്നതിന്റെ മുഴുവന്‍ ഇടനിലക്കാരി വീണാ വിജയന്‍ ആണെന്ന് സംശയിക്കുന്നു'- പി സി ജോർജ് പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള അമേരിക്കൻ യാത്ര പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. അനാവശ്യമായ ഒരു ഗൂഡാലോചനയും നടത്തിയില്ല
ഇ.ഡി. സമഗ്ര അന്വേഷണം നടത്തണം. ഫാരിസ് അബൂബക്കർ അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. അഴിമതി കണ്ടാൽ മിണ്ടാതിരിക്കാൻ പറ്റില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും ഞാൻ യാചിച്ചിട്ടില്ല. ആ എന്നോട് പിണറായിയും കുടുംബവും ഇങ്ങനെ ചെയ്യരുത്. ഇതെല്ലാ വെളിച്ചത്ത് കൊണ്ടു വരാനുള്ള യുദ്ധമാണിത്. പിന്നോട്ട് പോകില്ല. നൂറ് ശതമാനം സ്വർണ ക്കടത്ത് കേസിൽ പിണറായിക്ക് പങ്കുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ പശ്ചാത്താപം ഇല്ലെന്നും പി സി ജോർജ് പറഞ്ഞു. ജാമ്യം ഒറ്റ ഉപാധിയിലാണ്. കേസന്വേഷണത്തിനോട് സഹകരിക്കണം എന്ന് ഉപാധി മാത്രമാണുള്ളത്. മാധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നു. പരസ്യമായി മാപ്പ് പറയുന്നു. ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
advertisement
പീഡനക്കേസിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജിന് രാത്രിയോടെയാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സോളാർ പീഡനക്കേസ് പരാതിക്കാരി നൽകിയ പരാതിയിൽ പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി. സി ജോർജിന് ജാമ്യം നൽകിയത്. ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | 'പിണറായിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ; വീണയുടെ ഇടപാടുകൾ അന്വേഷിക്കണം': പി.സി ജോർജ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement