advertisement

രണ്ടില രണ്ടുവഴിക്ക്; ജോസ് കെ മാണിയുടെ കേരളയാത്ര സമാപനത്തിന് പി ജെ ജോസഫ് എത്തില്ല

Last Updated:

കേരള കോൺഗ്രസിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുന്നു

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ കലഹം മൂർച്ചിക്കുന്നു. ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയുടെ സമാപനസമ്മേളനത്തിൽ പിജെ ജോസഫ് പങ്കെടുക്കില്ല. വെള്ളിയാഴ്ച തിരുവനന്തപുരത്താണ് കേരളയാത്രയുടെ സമാപനം. വ്യാഴാഴ്ച ജോസഫ് കുടംബ സമേതം ദുബൈക്ക് പോകും.
ലോക്സഭാ സീറ്റിൽ രണ്ടാം സീറ്റ് വേണമെന്ന കാര്യത്തിൽ പി ജെ ജോസഫ് ഉറച്ച നിലപാടെടുത്തതോടെയാണ് കേരള കോൺഗ്രസിൽ വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്തത്. കഴിഞ്ഞ ചരല്‍ക്കുന്ന് സമ്മേളനം മുതല്‍ തന്നേ ജോസഫ് മാണിയുമായി അകല്‍ച്ചയിലാണ്. തിരക്കിട്ട് യുഡിഎഫ് വിട്ടതും ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിച്ചതുമൊന്നും അദ്ദേഹത്തിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് യു.ഡി.എഫിലേക്ക് മടങ്ങിയത്.
advertisement
അവസാനം കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പാര്‍ട്ടി യാത്ര പ്രഖ്യാപിച്ചപ്പോഴും ജോസഫ് വിഭാഗം ഇടഞ്ഞു.  യാത്രയുടെ നേതാവ് ജോസ് കെ മാണിയാണ്.  തൊട്ടുമുമ്പ് തൊടുപുഴയില്‍ പി.ജെയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ നേരിട്ടു ക്ഷണിച്ചെങ്കിലും ജോസ് കെ മാണി പങ്കെടുത്തില്ല. കെ.എം. മാണിയും വിട്ടു നിന്നു. പി.ജെ.ജോസഫിന്റെ അകല്‍ച്ചയ്ക്ക് ഇതൊക്കെ  വഴിമരുന്നിട്ടു. കാസര്‍കോട്ട് യാത്രയുടെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തെങ്കിലും വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സമാപനസമ്മേളനത്തിൽ പങ്കെടുക്കാതെ ജോസഫ് ദുബൈയിലേക്ക് പോകുന്നത് അകൽച്ചയ്ക്ക് ആക്കം കൂട്ടും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടില രണ്ടുവഴിക്ക്; ജോസ് കെ മാണിയുടെ കേരളയാത്ര സമാപനത്തിന് പി ജെ ജോസഫ് എത്തില്ല
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement