കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം: ലയനവേളയില്‍ അംഗീകരിച്ചത് അത്മീയനേതാവിന്റെ സാന്നിധ്യത്തിലെന്ന് ജോസഫ്

Last Updated:

സീനിയറായ മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആകണമെന്നുള്ള നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്യുകയായിരുന്നു

തിരുവനന്തപുരം: തന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസില്‍ ലയിക്കുമ്പോള്‍ നേതൃത്വം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിജെ ജോസഫ്. കെഎം മാണി അനുസ്മരണ സമ്മേളനത്തിലാണ് ലയന സമയത്തെ കാര്യങ്ങളെക്കുറിച്ച് പിജെ ജോസഫ് സംസാരിച്ചത്.
പാര്‍ട്ടിയില്‍ സീനിയറായ മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആകണമെന്നുള്ള നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്യുകയായിരുന്നെന്നും ഒരു ആത്മീയനേതാവിന്റെ സാന്നിധ്യത്തില്‍ അന്നത് അംഗീകരിക്കുകയുമായിരുന്നുവെന്നും ജോസഫ് പറഞ്ഞു.
Also Read: മാണി അനുസ്മരണ യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വേണ്ട; പി ജെ ജോസഫിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി എതിർവിഭാഗം
ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ അതിന്റേതായ സമയത്ത് രമ്യമായ തീരുമാനമുണ്ടാകുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. നോട്ടീസ് നല്‍കിയാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും മറ്റൊന്നും അറിയില്ലെന്നും അനുസ്മരണയോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാനസമിതിയാണെന്ന് ജോസ് കെ. മാണിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ത്താകും തുടര്‍നടപടിയെന്നും നിയമസഭാകക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യം നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണയോഗത്തിനിടെ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന കോടതിനിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം: ലയനവേളയില്‍ അംഗീകരിച്ചത് അത്മീയനേതാവിന്റെ സാന്നിധ്യത്തിലെന്ന് ജോസഫ്
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement