'കണ്ണൂരിലെ തീപ്പിടിത്തം എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു'? പികെ കൃഷ്ണദാസ്
- Published by:Sarika KP
- news18-malayalam
Last Updated:
സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേരള പോലീസ് എത്രയും വേഗം കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂര്‍: കണ്ണൂരിൽ നടന്ന തീപിടിത്തം എലത്തൂര്‍ ട്രെയിന്‍ തീവയ്പിന്റെ തുടര്‍ച്ചയാണെന്ന് റെയില്‍വെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ്. കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് അടിക്കടി ട്രെയിനില്‍ തീപിടിത്തം നടക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേരള പോലീസ് എത്രയും വേഗം കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്നും ഇതിന് എലത്തൂരിലെ തീവയ്പുമായി ഏറെ സമാനതയുണ്ട്. അത് ഓടുന്ന തീവണ്ടിയായിരുന്നെങ്കില്‍ ഇത് നിര്‍ത്തിയിട്ട തീവണ്ടിയാണെന്ന വ്യത്യാസം മാത്രമെയുള്ളുവെന്ന് കൃഷ്ണദാസ് ആരോപിച്ചു. ഇതിൻറെ പരിശോധനയിൽ ഒന്നിലധികം ആളുകളുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന തീവയ്പ് പൊതുസമൂഹത്തിന്റെയും യാത്രക്കാരുടെ ഇടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരളാ പൊലീസ് പ്രാഥമകി അന്വേഷണം നടത്തിയ ശേഷം ഇത് ആസൂത്രിതമാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ എന്‍ഐഎക്ക് കൈമാറണം’- കൃഷ്ണദാസ് പറഞ്ഞു.
advertisement
‘നമ്പര്‍ വണ്‍ സംസ്ഥാനമാണെന്ന് പറയുമ്പോള്‍ കേരളത്തിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടി നടക്കുന്നത്. എല്ലാ സാഹചര്യവും അവര്‍ക്ക് അനുകൂലമാണെന്ന് തോന്നുന്നതുകൊണ്ടാണ് തീവ്രവാദസംഘടനയുടെ ആളുകള്‍ കേരളത്തിലെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവാണ്ടേത്. പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 01, 2023 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ണൂരിലെ തീപ്പിടിത്തം എലത്തൂരിന്റെ തുടര്‍ച്ച; കേരളത്തില്‍ മാത്രം എന്തുകൊണ്ട് ട്രെയിനില്‍ തീപിടിത്തം നടക്കുന്നു'? പികെ കൃഷ്ണദാസ്