advertisement

എറണാകുളത്ത് രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയില്‍

Last Updated:

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്

News18
News18
കൊച്ചി: തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‍ഇയിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും രാവിലെ 7.45ന് ഇറങ്ങിയതാണ് പെൺകുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്ക് പോവുകയുമാണ് പതിവ്. കുട്ടിയുടെ ബാഗ്, പുസ്തകങ്ങൾ, ലഞ്ച് ബോക്സ് എന്നിവ പാറമടയുടെ കരയിൽ വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 400 അടിയോളം ആഴമുള്ള പാറമടയാണിതെന്ന് നാട്ടുകാർ പറയുന്നു.
ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയില്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement