പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തും
- Published by:Arun krishna
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി
നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തും. ജനുവരി 17 ന് ഗുരുവായൂരിലാണ് വിവാഹ ചടങ്ങ്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. നേരത്തെ സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഹെലിപാഡുള്ള ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും.
മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വരന്‍. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന മഹിളാ സമ്മേളനത്തിനിടെ സുരേഷ് ഗോപിക്കൊപ്പം മക്കളായ ഭാവ്നി സുരേഷ്, മാധവ് എന്നിവരും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. ജനുവരി 20 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ സത്കാരം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 08, 2024 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി വീണ്ടും തൃശൂരിലേക്ക്; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിലെത്തും