COVID 19| കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
നിർദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
എറണാകുളം: കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ. കണ്ടെയിൻമെന്റ് സോണുകളിലെ നിരീക്ഷണത്തിനു പുറമെ കൂടുതൽ ഇടപെടലുകൾക്ക് സേന തയ്യാറെടുക്കുകയാണെന്ന് ഐജിയും നോഡൽ ഓഫീസറുമായ വിജയ് സാഖറെ പറഞ്ഞു. നിയന്ത്രിത മേഖലകളിൽ പോലീസിന്റെ ഇടപെടൽ കാര്യക്ഷമമാക്കും.
ഇവിടെ ടെലിമെഡിസിൻ സംവിധാനങ്ങളുമായി ജനങ്ങൾ കൂടുതൽ സഹകരിക്കണം. അവശ്യ സാധനങ്ങൾക്കും മറ്റുമായി ഹോം ഡെലിവറി കൂടുതൽ പ്രോത്സാപ്പിക്കും. ഇതിനായി പൊലീസിന്റെ സഹായവും നൽകും. രോഗികളുടെ കോൺടാക്ട് ട്രാക്കിംഗ് ഫലപ്രദമാക്കും. ഇതിനായി 3 ലയർ സംവിധാനം ഉണ്ടാക്കുമെന്നും വിജയ് സാഖറെ അറിയിച്ചു.
TRENDING:സ്യൂട്ട്കേസിലെ മൃതദേഹം മകളുടേതെന്ന് മാതാവ്; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജീവനോടെ ഹാജരായി മകൾ
advertisement
[NEWS]Shakuntala Devi | ഗണിത മാന്ത്രിക ശകുന്തള ദേവിയെ കണ്ടിട്ടുണ്ടോ? വൈറലായ പഴയ വീഡിയോ[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]
കോവിഡ് ബാധിതരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇറക്കിയിട്ടുണ്ട്. സമ്പർക്ക പട്ടിക കണ്ടെത്താൻ എല്ലാ സ്റ്റേഷനുകളിലും എസ്ഐയുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനു രൂപം നൽകും. നിരീക്ഷണത്തിനായി മോട്ടര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും.
advertisement
തീവ്ര നിയന്ത്രിത മേഖലകൾ അല്ലാത്ത പ്രദേശങ്ങളില്‍ വാഹന പരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരു സ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി – മത്സ്യ മാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാൻഡ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
നിർദേശങ്ങള്‍ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ രോഗ വ്യാപനം കുറയ്ക്കാനാണ് പൊലീസിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2020 1:24 PM IST