മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം; കെ. സുരേന്ദ്രന്റെ ഹർജി ഇന്ന് പരിഗണിക്കും

Last Updated:
കാസർകോട്: മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി അബ്ദുൽ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, അബ്ദുൽ റസാഖിന്റെ വിയോത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളിൽ നിർണായകമാണ് ഹൈക്കോടതിക്ക് മുന്നിലുള്ള ഹർജി.
അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
കേസിൽ 175 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ കോടതി 67 സാക്ഷികൾക്ക് സമൻസ് അയച്ചിരിക്കുകയാണ്. അതേസമയം, ഹൈക്കോടതിയിലെ കേസ് തീർപ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. അല്ലെങ്കിൽ സുരേന്ദ്രൻ ഹർജി പിൻവിലിക്കണം. എന്നാൽ കോടതി നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാനാണ് സുരേന്ദ്രന്റെ നീക്കം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം; കെ. സുരേന്ദ്രന്റെ ഹർജി ഇന്ന് പരിഗണിക്കും
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement