കോതമംഗലം ചെറിയപള്ളിയിൽ സംഘർഷം; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി

Last Updated:
കൊച്ചി: എറെക്കാലമായി സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ. പ്രാർഥനയ്ക്ക് എത്തിയ ഓർത്തഡോക്സ് റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രാർഥനയ്ക്ക് പൊലീസ് സംരക്ഷണയിൽ എത്തിയ ഓർത്തഡോക്സ് റമ്പാനെ താൽക്കാലികമായി അവിടെനിന്ന് മാറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കുംവരെ പ്രതിഷേധം തുടരുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതോടെ സ്ഥലത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്. കോതമംഗംലം ചെറിയ പള്ളിയിലേക്കുള്ള വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
രാവിലെ പത്ത് മണിയോടെ മാർ തോമ പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് സുരക്ഷയൊരുക്കാൻ പൊലീസ് രംഗത്തെത്തിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജീവൻ വെടിയേണ്ടിവന്നാലും ഓർത്തഡോക്സുകാരെ പ്രാർഥന നടത്താൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് നൂറുകണക്കിന് യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓർത്തഡോക്സ് റമ്പാന് സുരക്ഷ നൽകണമെന്ന് കോടതി വിധിയുണ്ടായിരുന്നു.
വ്യാഴാവ്ച രാവിലെ പത്ത് മണിക്ക് മാർ തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവുമായി വരുന്ന റമ്പാന് സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. കോടതി വിധി പ്രകാരം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് പൂർണ്ണമായും വിട്ടുനൽകിയതാണെന്ന് പറയുമ്പോൾ, ഈ പള്ളി പണിതത് അന്ത്യോഖ്യൻ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി കൃസ്ത്യാനികൾക്ക് ആരാധന നടത്തുന്നതിനാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ഈ പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള യാക്കോബായ വിശ്വാസം പ്രകാരമുള്ള അനുഷ്ഠാനങ്ങൾ കോടതി വിധി മൂലം ഉപേക്ഷിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോതമംഗലം ചെറിയപള്ളിയിൽ സംഘർഷം; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement