advertisement

പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ

Last Updated:
കൊച്ചി: പിറവം പള്ളിയിൽ പ്രാർത്ഥനക്കായി എത്തുന്ന ഓർത്തഡോക്സ് വൈദികന് സംരക്ഷണം ഒരുക്കാൻ പൊലീസ് എത്തിയതോടെ പിറവം പള്ളിയിൽ സംഘർഷാവസ്ഥ. പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്.
യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവില്‍ പള്ളിക്കകത്തുണ്ട്. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പിറവം പള്ളിയിൽ കയറാനായി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയാണ് എത്തുന്നത്. പൊലീസിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം എത്തുന്നത്. പൂർണ അർത്ഥത്തിൽ ആരാധനക്ക് സൗകര്യം ഒരുക്കിയാൽ മാത്രമേ പിറവം പള്ളിയിൽ പ്രവേശിക്കുവെന്ന് മാർ അത്തനാസിയോസ്. നാടകം കളിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
‌പിറവം പള്ളി വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭ പള്ളിയും സ്വത്തുക്കളും ഓര്‍ത്തോഡോക്സ് സഭയെ ഏല്‍പ്പിച്ച് ഇറങ്ങണമെന്ന് ഉത്തരവില്ലെന്ന് യാക്കോബായസഭയും വാദിക്കുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചയോഗത്തിലും ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചുനിന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ജില്ലാഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഓര്‍ത്തോഡോക്സ് സഭാ നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി .
advertisement
വികാരിക്ക് ആത്മീയകാര്യങ്ങളില്‍ അവകാശമുണ്ട് എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കാനാകില്ലെന്ന് യാക്കോബായ സഭാപ്രതിനിധികളുടെ നിലപാട്. വാടകക്കാരെ ഇറക്കിവിടുന്നതിനുപോലും നിയമമുള്ള നാട്ടില്‍ ആധികാരിക രേഖകള്‍ നല്‍കാതെ വസ്തുകൈമാറ്റം സാധ്യമില്ല. പൊതുസമൂഹത്തിന് ദോഷമുണ്ടാക്കുന്ന ഒരുനിലാപടും സ്വീകരിക്കില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement