നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു

  മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു

  nilakkal_police

  nilakkal_police

  • Last Updated :
  • Share this:
   പമ്പ: ചിത്തിര ആട്ട തിരുനാളിന് നാളെ നട തുറക്കാനിരിക്കെ ശബരിമലയും പരിസരവും കനത്ത പോലീസ് വലയത്തിൽ. ശബരിമലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞു. നാളെ രാവിലെയോടെ മാത്രമെ മാധ്യമപ്രവർത്തകരെ നിലയ്ക്കലിലേക്ക് കടത്തിവിടുകയെന്നാണ് പൊലീസ് നൽകുന്ന സൂചന. ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഉണ്ടാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു.

   ചിത്രം- അഖിൽ ഓട്ടുപാറ


   ഇലവുങ്കലിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് നിലയ്ക്കലിലേക്ക്. നാളെ വൈകിട്ടാണ് നട തുറക്കുന്നത്. പമ്പയ്ക്കും സന്നിധാനത്തിനുംപുറമെ ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു.

   കർശനമായ സുരക്ഷാ സന്നാഹങ്ങളാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് കമാൻഡോ സംഘങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 1850 പൊലീസുകാരെയനും വിന്യസിച്ചിട്ടുണ്ട്.
   First published:
   )}