തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഉള്‍പ്പെടെ 700 ഓളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചതിനും മാര്‍ഗതടസം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനുമാണ് ശശികല അടക്കം കണ്ടാലറിയാവുന്ന 700 ഓളം പേര്‍ക്കെതിരേ കേസെടുത്തത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് കഴിഞ്ഞദിവസമാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് സംഘടിപ്പിച്ചത്. തുറമുഖത്തിനെതിരേ നടക്കുന്ന സമരത്തിനെതിരെയും മുല്ലൂരിലെ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരെ സമരക്കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്. എന്നാല്‍ മുക്കോല ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം മുല്ലൂരില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
Also Read- മന്ത്രി അബ്ദുൽറഹ്മാനെതിരായ വർഗീയ പരാമർശം വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡേഷ്യസിനെതിരെ കേസ്
നേരത്തെ, ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് മറികടന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.