കായംകുളത്തെ ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനദിവസത്തെ പ്രാർത്ഥനയിൽ പൊലീസ് കേസ്
- Published by:ASHLI
- news18-malayalam
Last Updated:
ഐക്യജംഗ്‌ഷൻ അയ്യങ്കോയിക്കൽ നഗറിൽ പുതുതായി ആരംഭിച്ച ജനകീയാരോഗ്യത്തിന്റെ ഉത്‌ഘാടനത്തിന് മുൻപ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ മതപാരമായചടങ്ങുകളും പ്രാർത്ഥയുമാണ് വിവാദത്തിൽ ആയത്
ആലപ്പുഴയിലെ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനയും നടത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. കായംകുളം നഗരസഭയിലാണ് സംഭവം. വാർഡ് കൗൺസിലർ നവാസ് മുണ്ടകം ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിയമ നടപടി.
കായംകുളം നഗരസഭ ഐക്യജംഗ്‌ഷൻ അയ്യങ്കോയിക്കൽ നഗറിൽ പുതുതായി ആരംഭിച്ച നഗര ജനകീയാരോഗ്യത്തിന്റെ ഉത്‌ഘാടനത്തിന് തൊട്ടുമുൻപ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ മതപാരമായചടങ്ങുകളും പ്രാർത്ഥയുമാണ് വിവാദത്തിൽ ആയത്. ഞായറാഴ്ച്ച വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാനായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. 2 മണിയോടെ മത പുരോഹിതന്മാരുമായി ലീഗ് കൗൺസിലർ നവാസ് എത്തുകയായിരുന്നു.
പ്രാർത്ഥനയിൽ പതിനൊന്നോളം പേർ പങ്കെടുത്തതായി ദൃശ്യങ്ങളിൽ കാണാം. മന്ത്രി എത്തുന്നതിന് മുൻപ് കെട്ടിടോത്ഘാടനത്തിന്റെ മട്ടിൽ ചടങ്ങുകൾ നടത്തിയ ദൃശ്യങ്ങൾ അടക്കം ഗ്രൂപുകളിൽ പ്രചരിച്ചതോടെ നിയമ നടപടി സ്വീകരിക്കാൻ നഗരസഭാ അധ്യക്ഷ പി ശശികല മുനിസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് കേസെടുത്തു. മതസ്പർദ വളർത്തുകയും ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇടപെടൽ നടത്തുകയും ചെയ്‌തെന്നു എഫ്ഐആർ ൽ വ്യക്തമാക്കുന്നു.
advertisement
അതേസമയം നവാസിന്റെ നടപടിക്കെതിരെ ലീഗ് കായംകുളം മണ്ഡലം കമ്മറ്റി രംഗത്തെത്തി. മതേതര മൂല്യങ്ങളുടെ ലംഘനവും പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ് ലീഗ് കൗൺസിലറുടെ നടപടി എന്നാണ് പാർട്ടി വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
February 19, 2025 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കായംകുളത്തെ ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനദിവസത്തെ പ്രാർത്ഥനയിൽ പൊലീസ് കേസ്