'ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ ഫൈൻ'; പിഴവ് പറ്റിയതാണെന്ന് പൊലീസ് വിശദീകരണം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞദിവസമാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ പൊലീസ് ഇലക്ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്.
മലപ്പുറം: പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടറിന് പിഴ ഈടാക്കി പൊല്ലാപ്പിലായി പൊലീസ്. കഴിഞ്ഞദിവസം കരുവാരക്കുണ്ട് പൊലീസാണ് ഇലക്ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പൊലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പിന്നാലെ പുകകുഴലില്ലാത്ത വണ്ടിയ്ക്ക് ഫൈൻ അടച്ച പൊലീസിന് ട്രോൾ മഴയായിരുന്നു.
എന്നാൽ സംഭവത്തിൽ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് പൊലീസ് പറയുന്നു. പിഴ രസീത് അടയ്ക്കുന്ന ഇ-പേസ് യന്ത്രത്തിൽ ഓരോ കുറ്റത്തിനും ഓരോ നമ്പറാണ് ഉള്ളത്. ഇതിൽ ലൈസൻസ് ഹാജരാക്കിയില്ല എന്ന കുറ്റത്തിന് പിഴ ഈടാക്കാന്‍ ശ്രമിച്ചപ്പോൾ കോഡ് മറിപോയതാണെന്നാണ് പൊലീസ് വിശദീകരണം.
രണ്ടു നിയമലംഘനങ്ങൾക്കും 250 രൂപയാണെന്നും അതിനാൽ മാറ്റിയടിച്ചില്ലെന്നും പൊലീസ് പറയുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. താൻ ഹെൽമെറ്റ് വെച്ചിരുന്നില്ലെന്നും അതിന് 500 രൂപ പിഴയിടുമെന്ന് പോലീസ് അറിയിച്ചപ്പോൾ താഴ്മയായി പറഞ്ഞ് പിഴ 250 രൂപയാക്കി കുറയ്ക്കുകയായിരുന്നുവെന്ന് യാത്രക്കാരനും വ്യക്തമാക്കി.
advertisement
രസീത് കൈയിൽക്കിട്ടിയപ്പോഴാണ് അതിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടത്. അതുകൊണ്ടാണ് സാമൂഹികമാധ്യമത്തിൽ പിഴ രസീത് പോസ്റ്റ് ചെയ്തതെന്നും യാത്രക്കാരൻ വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 7:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ ഫൈൻ'; പിഴവ് പറ്റിയതാണെന്ന് പൊലീസ് വിശദീകരണം