തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Last Updated:

നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് കടിയേറ്റത്

News18
News18
തിരുവനന്തപുരം: അഗസ്ത്യവനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പോലീസ് ഉദ്യോഗസ്ഥനായ അനീഷിനാണ് കടിയേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കോട്ടൂർ, അഗസ്ത്യവനത്തിനുള്ളിലെ പേപ്പാറ വന്യജീവി സങ്കേത പരിധിയിൽ വരുന്ന പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏക പോളിങ് സ്റ്റേഷനാണ് പൊടിയത്തുള്ളത്. ഇവിടെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥനാണ് പാമ്പുകടിയേറ്റത്. പൊടിയത്ത് പോളിങ് സ്റ്റേഷന് തൊട്ടുതാഴെയുള്ള വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയപ്പോഴാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. കടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
Next Article
advertisement
Aries Horoscope 2026 | അവസരങ്ങൾ തേടിയെത്തും; പുതിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെടും: മേടം രാശിക്കാരുടെ വർഷഫലം അറിയാം
അവസരങ്ങൾ തേടിയെത്തും; പുതിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെടും: മേടം രാശിക്കാരുടെ വർഷഫലം അറിയാം
  • 2026 മേടം രാശിക്കാർക്ക് പുതിയ ഉത്തരവാദിത്വങ്ങളും അവസരങ്ങളും ലഭിക്കും

  • വിവാഹത്തിന്റെ കാര്യത്തിൽ മേടം രാശിക്കാർക്ക് ആവേശകരമായ വർഷം

  • കരിയർ കാര്യത്തിൽ അവസരങ്ങളുടെയും വിജയത്തിന്റെയും വർഷം

View All
advertisement