advertisement

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

ഉദ്യോഗസ്ഥർ കൈ കാണിച്ചതിനെ തുടർന്നു നിർത്തിയ ശേഷം അമിതവേഗതയിൽ കാർ ചീറിപായുകയായിരുന്നു

Rapid Read
സിസിടിവി ദൃശ്യത്തിൽ നിന്ന്
സിസിടിവി ദൃശ്യത്തിൽ നിന്ന്
കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡൻ ബ്രേക്കിട്ടതോടെ എഎസ്ഐ തെറിച്ചുവീഴുകയായിരുന്നു.
എസിഎം സ്കൂളിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർ കൈ കാണിച്ചതിനെ തുടർന്നു നിർത്തിയ ശേഷം അമിതവേഗതയിൽ കാർ ചീറിപായുകയായിരുന്നു. കാർ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കാറിൽ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണ് പോലീസിന്റെ സംശയം. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Summary: In a shocking incident in Kochi, a police officer narrowly escaped death after a speeding car hit him and dragged him on its bonnet during a routine vehicle inspection. The incident took place near ACM School at around 11:30 PM on Wednesday. ASI P.N. Santhosh of the Ernakulam North Police Station sustained injuries to his head and thighs.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വാഹനപരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement