തിരുവനന്തപുരം : തലസ്ഥാനത്തെ തന്ത്രപ്രധാന ഇടങ്ങളിൽ കണ്ടത് ഡ്രോണാണ് എന്ന് ഉറപ്പിക്കാനാകാതെ അന്വേഷണ ഏജൻസികൾ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ആണ് വിദഗ്ധർ രണ്ടഭിപ്രായം രേഖപ്പെടുത്തുന്നത്. ദൃശ്യത്തിലുള്ളത് വവ്വാലാണെന്ന് ഒരു വിഭാഗം പറയുമ്പോൾ ഡ്രോൺ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മറ്റൊരു വാദം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കേന്ദ്ര ഏജൻസികളിലെ വിദഗ്ധരും പറന്നത് ഡ്രോൺ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം വിമാനത്താവള പരിസരത്ത് ഡ്രോൺ പറത്തിയതിന് കസ്റ്റഡിയിൽ എടുത്ത നൗഷാദിനെ ജാമ്യത്തിൽ വിട്ടു.നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് കേസ്. നൗഷാദിന്റെ പതിനാല് വയസുള്ള മകനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ ഭാഗത്ത് കണ്ടതായി പറയുന്ന ഡ്രോണ്‍ പറത്തിയത് നൗഷാദല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.