നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുറത്താക്കിയത് ഷഫീഖ് അൽഖാസിമിയെ; ആരോപണങ്ങൾ ബോധ്യപെട്ടെന്ന് ജമാഅത്ത് പ്രസിഡന്റ്

  പുറത്താക്കിയത് ഷഫീഖ് അൽഖാസിമിയെ; ആരോപണങ്ങൾ ബോധ്യപെട്ടെന്ന് ജമാഅത്ത് പ്രസിഡന്റ്

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി

  മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി

  മുൻ ഇമാം ഷെഫീഖ് അൽ ഖാസിമി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും പ്രശസ്ത മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അറിയിച്ചു എന്നായിരുന്നു കുറിപ്പ്. എന്നാൽ എന്ത് നടപടിയുടെ പേരിലാണ് ഖാസിമിയെ പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തൽസ്ഥാനത്ത് നിന്നും നീക്കി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു.

   സോഷ്യൽമീഡിയയിൽ അടക്കം മുസ്ലിം യുവാക്കളെ നേർവഴിക്ക് നടത്താൻ ഉദ്ഘോഷിക്കുന്ന വ്യക്തിാണ് ഷഫീഖ് അൽ ഖാസിമി. രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.

   ജമാഅത്ത് പ്രസിഡന്റ് ബാദുഷാ പറയുന്നത് ഇങ്ങനെ-

   ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുളളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. അതിന് മുകളിൽ പർദയും ധരിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സമീപത്തുള്ള ഒരു കുട്ടിയാണ് ഇന്നോവ കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ് അവര്‍ തട്ടിക്കയറി. ഇതിനിടെ ആക്രോശത്തോടെ ഇമാം വണ്ടി എടുക്കുകയായിരുന്നു.

   ധൃതിയിൽ വണ്ടി പിറകോട്ട് എടുത്തപ്പോൾ അവിടെയുണ്ടായിരുന്ന കുറ്റിയിൽ തട്ടി പുറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുള്ള യുവാക്കള്‍ വിതുര വരെ വണ്ടിയുടെ പിന്നാലെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കൈയില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ടാണ് നടപടി കൈക്കൊണ്ടത്.

   സോഷ്യൽമീഡിയയിൽ പ്രചരണം

   ഷഫീഖ് അൽ ഖാസിമിയുടെ പൊയ്മുഖം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലും വലിയതോതിലുള്ള പ്രചരണമാണ് നടക്കുന്നത്. കത്വയിൽ ആസിഫ എന്ന മുസ്ലിം ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അടക്കം പ്രസംഗ വിഷയമായി കൊണ്ടു നടന്ന വ്യക്തിയാണ് ഷഫീഖ് അൽ ഖാസിമി. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം യൂ ട്യൂബിലും ഹിറ്റാണ്. അതുകൊണ്ടു തന്നെ ഖാസിമിക്കെതിരെ സൈബർ ലോകത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

   First published:
   )}