advertisement

വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽ കീറിക്കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ട്

Last Updated:

വ്യാജരേഖ കീറിയെറിഞ്ഞ സ്ഥലം കാണിച്ചുതരാമെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടിൽ

കെ വിദ്യ
കെ വിദ്യ
പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ രേഖ ചമച്ച കേസിൽ കെ വിദ്യ കുറ്റം സമ്മതിച്ചെന്ന് പൊലീസ് റിപ്പോർട്ട്. വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിനു മുകളിൽ നിന്ന് കീറിക്കളഞ്ഞെന്നും സർട്ടിക്കറ്റ് ഉണ്ടാക്കാനുപയോഗിച്ച മൊബൈൽ ഫോൺ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലെ ഫോർ സി റൂമിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. വ്യാജരേഖ കീറിയെറിഞ്ഞ സ്ഥലം കാണിച്ചുതരാമെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
വ്യാജ രേഖയുടെ ഒറിജിനൽ കീറിക്കളഞ്ഞെന്ന മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖയുണ്ടാക്കി അക്ഷയ സെന്ററിലേക്ക് മെയിൽ അയച്ചു. ഇത് പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പാണ് അട്ടപ്പാടി കോളേജിൽ നൽകിയത് എന്നാണ് പൊലീസ് പറയുന്നത്.
Also Read- വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം
പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തിൽ ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ടാണ് വ്യാജ രേഖ നിർമ്മിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
advertisement
Also Read- വ്യാജ രേഖയുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല; റാങ്ക് നേടിയാണ് പിജി പാസായത്; കോടതിയിൽ വിദ്യ
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ രേഖയുണ്ടാക്കിയ സംഭവത്തിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കേരളം വിട്ടു പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഇതിനിടയിൽ, കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ വിദ്യയെ കസ്റ്റഡിയിലെടുക്കാമെന്ന് കോടതി അറിയിച്ചെങ്കിലും നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് നീലേശ്വരം പൊലീസ് നോട്ടിസ് നൽകിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽ കീറിക്കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ട്
Next Article
advertisement
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
'കേരളത്തില്‍ ലൗ ജിഹാദിനെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; പോലീസ് ഓഫീസറായിരിക്കെപോലും ദുരനുഭവമുണ്ടായി' ആര്‍ ശ്രീലേഖ
  • കേരളത്തിൽ ലൗ ജിഹാദ് പോലുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുന്നു എന്ന് ശ്രീലേഖ പറഞ്ഞു

  • പോലീസുകാരനായിരിക്കെ ദുരനുഭവം നേരിട്ടെന്നും, ഡിജിപിക്ക് രാഷ്ട്രീയ അനുമതിയില്ലാതെ സഹായമില്ലെന്നും ആരോപണം

  • എൻഡിഎ ഭരണം വന്നാൽ മാത്രമേ സ്ത്രീസുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ മാറ്റാനുമാകൂ എന്ന് അവകാശപ്പെട്ടു

View All
advertisement