മാസപൂജക്കും ചിത്തിര ആട്ടവിശേഷത്തിനും ശേഷം ശബരിമല തുറന്നപ്പോൾ പ്രതിഷേധക്കാരുടെ പ്രധാന സംഘാടന കേന്ദ്രമായത് വലിയ നടപ്പന്തൽ ആയിരുന്നു.അത്തരമൊരു സാഹചര്യത്തിൽ ഇത്തവണ അവിടെ വിരിവയ്ക്കുന്നതിന് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹൈക്കോടതിയിൽ നിന്നു വരെ ഇതിനെതിരെ വിമര്‍ശനം ഉയർന്നു. ഇതിനെ തുടർന്നാണ് നിരോധനത്തിന് ഇളവ് വരുത്തി ഭക്തർക്ക് നടപ്പന്തലിൽ വിശ്രമത്തിന് അനുവാദം നൽകിയത്.
വിരി വയ്ക്കാൻ അല്ല വിശ്രമിക്കാൻ മാത്രമാണ് അനുമതി എന്ന പൊലീസിന്റെ പ്രത്യേക നിർദേശമുണ്ട്. സ്ഥിരമായി വിരി വയ്ക്കുന്ന കേന്ദ്രങ്ങളിൽ മാത്രമെ വിരിവയ്ക്കൽ ആകാവൂ എന്നും ഐജി വിജയ് സാക്കറെ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം നിരോധനാജ്ഞ നിലവിലുള്ളതിനാൽ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമായി തന്നെ തുടരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.