തിരുവല്ലയിൽ പതിനാലു വയസുകാരിയെ കാണാതായ സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
പെൺകുട്ടിയും ഈ യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് പതിനാലു വയസുകാരിയെ കാണാതായ സംഭവത്തിൽ ഒപ്പം പോയതായി സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പോലീസ്. വെള്ളിയാഴ്ച രാവിലെ മുതൽ കാവുംഭാഗം സ്വദേശിനിയായ പാർവതി എന്ന പതിനാലുകാരിയെ കാണാതായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
പെൺകുട്ടിയും ഈ യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ചാണ് യാത്ര തുടർന്നിട്ടുള്ളത്. ഇവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ തൃശ്ശൂരിലേക്ക് പോയന്നാണ് സൂചന. ഇതോടെ പോലീസ് അന്വേഷണം തൃശ്ശൂരിലേക്കും വ്യാപിപ്പിച്ചു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയുടെ കൂടെയുള്ളതെന്നാണ് പോലീസ് പറയുന്നത്.
advertisement
പൊൺകുട്ടിയെ കാണാതായിട്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെയും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടത്. മാതാപിതാക്കൾ അറിയാതെ പെൺകുട്ടി മൊബൈൽഫോണും സിംകാർഡും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Feb 25, 2024 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവല്ലയിൽ പതിനാലു വയസുകാരിയെ കാണാതായ സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു







