പോക്കറ്റിൽ കൽക്കണ്ടം കണ്ട് എംഡിഎംഎയെന്ന് പൊലീസ്; കണ്ണൂർ കാസർഗോഡ് സ്വദേശികൾ ജയിലിൽ കഴിഞ്ഞത് 5 മാസം
- Published by:Sneha Reghu
- news18-malayalam
Last Updated:
പോലീസിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 151 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്നാണ് കാസർഗോഡ് ബിജു പറയുന്നത്
എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ച് കോഴിക്കോട് ഡാൻസാഫ് സംഘം പിടികൂടിയത് കൽക്കണ്ടം. കാസർഗോഡ് സ്വദേശി ബിജു ( 49), കണ്ണൂർ സ്വദേശി മണികണ്ഠൻ (46) എന്നിവർ അഞ്ചു മാസം ജയിലിൽ കിടന്നതിന് ശേഷമാണ് രാസപരിശോധനാഫലം വന്നത്. പൊലീസ് പിടികൂടിയത് കൽക്കണ്ടം ആണെന്ന് അറിഞ്ഞ് വെറുതെ വിട്ടെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ എംഡിഎംഎ ഉപയോഗിക്കുന്നവരെന്ന് മുദ്രകുത്തി ജോലിയില്ലാതെ നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് ഇവർ.
പോലീസിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 151 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്നാണ് കാസർഗോഡ് ബിജു പറയുന്നത്. 2024 നവംബർ 25-നാണ് മംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന ബിജു സുഹൃത്ത് മണികണ്ഠനൊപ്പം കണ്ടെയ്‌നർ ലോറിയിൽ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്.
ഇരുവരും രാത്രി നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചതിന് ശേഷം 26-ന് രാവിലെ ചായ കുടിക്കാൻ ഹോട്ടൽ നോക്കിയിറങ്ങിയപ്പോഴാണ് കോഴിക്കോട് ഡാൻസാഫ് സംഘം മയക്കുമരുന്ന് കടത്തുക്കാരെന്ന സംശയത്തിൽ ഇരുവരെയും തടഞ്ഞുവച്ചത്. നടക്കാവ് പോലീസും സ്ഥലത്തെത്തി നടത്തിയ പരിശേധനയിലാണ് മണികണ്ഠന്റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രിയിൽ തങ്ങൾ അത് കഴിച്ചതായും പോലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നാണ് ബിജു പറയുന്നത്.
advertisement
പിന്നീട് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒടുവിൽ രാസപരിശോധയിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഏപ്രിൽ 24-ന് സ്വന്തം ജാമ്യത്തിൽ കോടതി ഇരുവരെയും വിട്ടയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
May 28, 2025 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോക്കറ്റിൽ കൽക്കണ്ടം കണ്ട് എംഡിഎംഎയെന്ന് പൊലീസ്; കണ്ണൂർ കാസർഗോഡ് സ്വദേശികൾ ജയിലിൽ കഴിഞ്ഞത് 5 മാസം