advertisement

വാൻഹായ് കപ്പലിന് തീപിടിച്ച സംഭവത്തിലും പൊലീസ് നടപടി; ഉടമയ്ക്കും ക്യാപ്റ്റനുമെതിരെ കേസെടുത്തു

Last Updated:

എംഎസ്‍സി എൽസ 3 കപ്പലിനെതിരെ ചുമത്തിയ സമാനമായ വകുപ്പുകൾ തന്നെയാണ് വാൻഹായ് കപ്പലിനെതിരെയും ചുമത്തിയിരിക്കുന്നത്

News18
News18
കേരളതീരത്ത് ബേപ്പൂർ (Beypore)- അഴീക്കലിന് സമീപം ചരക്ക് കപ്പലായ വാൻഹായ് 503 കടലിൽ വച്ച് തീ പിടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഉടമയ്ക്കും ക്യാപ്റ്റനും ജീവനക്കാർക്കും എതിരെ ഫോർട്ട് കൊച്ചി തീരദേശ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിന് ബേപ്പൂരിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിച്ചത്. മുൻപ് ആലപ്പുഴ പുറംകടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിനെതിരെ ചുമത്തിയ സമാനമായ വകുപ്പുകൾ തന്നെയാണ് വാൻഹായ് കപ്പലിനെതിരെയും ചുമത്തിയിരിക്കുന്നത്.
അപകടരമായ വിധത്തിൽ കപ്പൽ ഓടിച്ച് അപകടം വരുത്തിയതടക്കമുള്ള ബിഎൻഎസിലെ 282, 285, 286, 287, 288, 3(5) വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വടകര ഒഞ്ചിയം സ്വദേശി പി.വി.സുനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ഈ മാസം ഒമ്പതിനാണ് അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലിന് തീപിടിച്ചത്.  രക്ഷപെടുത്തിയ ജീവനക്കാരെ മംഗലാപുരം പോർട്ടിലെത്തിച്ചിരുന്നു.22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാരിൽ 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാൻഹായ് കപ്പലിന് തീപിടിച്ച സംഭവത്തിലും പൊലീസ് നടപടി; ഉടമയ്ക്കും ക്യാപ്റ്റനുമെതിരെ കേസെടുത്തു
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement