• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളം നടുങ്ങിയ ബസ് അപകടങ്ങൾ; പൂക്കിപ്പറമ്പ് മുതൽ വടക്കഞ്ചേരി വരെ

കേരളം നടുങ്ങിയ ബസ് അപകടങ്ങൾ; പൂക്കിപ്പറമ്പ് മുതൽ വടക്കഞ്ചേരി വരെ

ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമൊക്കെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

  • Share this:
വീണ്ടുമൊരു ബസ് അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. വിനോദയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർത്ഥികളുടെ യാത്ര കേരളത്തിന്റെ മുഴുവൻ വേദനയായി മാറിയിരിക്കുകയാണ്. എറണാകുളം മുളന്തുരുത്തി മാർ ബസേലിയോസ് വിദ്യാനികേതനിൽ നിന്ന് ഊട്ടിയിലേക്ക് വിനോദ യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് കൊട്ടരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു KSRTC ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആർടിയിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

ഡ്രൈവറുടെ അശ്രദ്ധയും മത്സരയോട്ടവും അമിതവേഗതയുമൊക്കെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനു മുമ്പ് ബസ് അപകടങ്ങളുടെ വാർത്തകൾ പലവട്ടം വന്നിട്ടും വൻ ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്. കേരളത്തെ നടക്കിയ ബസ്സപകടങ്ങളിലൂടെ,

Also Read- വടക്കഞ്ചേരി അപകടം; മരിച്ചവരിൽ ബാസ്ക്കറ്റ്ബോൾ ദേശീയതാരവും

ചമ്മനാട് ബസ് അപകടം - 1994 ഫെബ്രുവരി 6

ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തില്‍പ്പെട്ട ചമ്മനാട് ദേശീയ പാതയിൽ 1994 ഫെബ്രുവരി ആറിനായിരുന്നു ദുരന്തം.
ആറ്റിങ്ങലിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സും കൊല്ലത്തു നിന്ന് കയറുല്‍പ്പന്നങ്ങള്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് നാൽപ്പതോളം പേർ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു.

പുല്ലുപാറ ബസ് അപകടം - 1996 ജൂലായ് 7

1996 ജൂലായ് ഏഴ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഇടുക്കി ജില്ലയിലെ കെകെ റോഡിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപം തമിഴ്നാട് രാജീവ്ഗാന്ധി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നാനൂറടി താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കം 11 പേർ മരിച്ചു. 49 പേർക്ക് പരിക്കേറ്റു.

കോയമ്പത്തൂർ വാഹനാപകടം - 1997 ഒക്ടോബര്‍ 27

ആറ് മലയാളികളടക്കം 16 പേരാണ് കോയമ്പത്തൂര്‍ - പാലക്കാട് ദേശീയപാതയിലെ നവക്കര പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. തിരുപ്പൂരില്‍നിന്ന് ഗുരുവായൂരിലേക്ക് പോയ ടെമ്പോ ട്രാവലറും ചങ്ങനാശ്ശേരിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് വിനോദയാത്രയ്ക്ക് പോയ ടാറ്റാ സുമോയുമാണ് അപകടത്തിൽപെട്ടത്.
Also Read- ടൂറിസ്റ്റ് ബസ്സ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നത്; ഡ്രൈവർ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാവ്

മലപ്പുറത്ത് ബസ്സും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം - 1998 ഫെബ്രുവരി 22

വിവാഹ പാർട്ടി സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് മലപ്പുറം - മഞ്ചേരി റോഡിലെ കാട്ടുങ്ങലിനടുത്ത്സ്ത്രീകളും കുട്ടികളും അടക്കം 17 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ജീപ്പ് യാത്രക്കാരായിരുന്നു. 1998 ഫെബ്രുവരി 22 നായിരുന്നു അപകടം.

Also Read- വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ അധ്യാപകനെന്ന പേരിൽ ചികിത്സ തേടിയശേഷം ബസുടമകൾക്കൊപ്പം കടന്നതായി സൂചന

പാലായ്ക്കടുത്ത് ബസ് കത്തി അപകടം - 1998 ഒക്ടോബര്‍ 22

പാലായില്‍നിന്ന് തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് തീപ്പിടിച്ച് 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് വെന്തുമരിച്ചത്.

പൂക്കിപ്പറമ്പ് ബസ് അപകടം- 2001 മാര്‍ച്ച് 11

2001 മാര്‍ച്ച് 11 ഞായറാഴ്ചയാണ് കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ്സ് അപകടം നടന്നത്. ഗുരുവായൂരില്‍നിന്ന് തലശ്ശേരിക്ക് പോയ പ്രണവം എന്ന ബസ്സ് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയിലെ പൂക്കിമ്പറമ്പിൽ കാറുമായി ഇടിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 41 പേരാണ് വെന്തുമരിച്ചത്. യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗതയിലായിരുന്നു ബസ്സിന്റെ യാത്ര. എഴുപതിലേറെ പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. മരിച്ചവരിൽ 15 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.
Published by:Naseeba TC
First published: