നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവം: മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്തുകൊണ്ട് നിർണ്ണായകമാകും

  യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവം: മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്തുകൊണ്ട് നിർണ്ണായകമാകും

  ഉത്രയുടെ കൈത്തണ്ടയിൽ കടിയേറ്റ മുറിവുകളുടെയും പാമ്പിന്റെ പല്ലുകളുടെ അകലവും തുല്യമെങ്കിൽ കടിച്ചത് ഈ പാമ്പുതന്നെയെന്ന് ഉറപ്പാകും

  ഉത്ര

  ഉത്ര

  • Share this:
  കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പ് കടിപ്പിച്ച്‌  കൊലപ്പെടുത്തിയ സംഭവത്തിൽ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി. ഉത്രയുടെ വീടിന് സമീപം നേരത്തെ കുഴിച്ചിട്ട പാമ്പിനെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്.

  ആൺവർഗ്ഗത്തിൽപ്പെട്ട മൂർഖൻ പാമ്പിൻ്റെ നീളം 152 സെൻ്റീമീറ്റർ. 0.6 സെന്റീമീറ്ററാണ് വിഷപ്പല്ലിന് നീളം. ഉത്രയുടെ കൈത്തണ്ടയിൽ കടിയേറ്റ മുറിവുകളുടെയും പാമ്പിന്റെ പല്ലുകളുടെ അകലവും തുല്യമെങ്കിൽ കടിച്ചത് ഈ പാമ്പുതന്നെയെന്ന് ഉറപ്പാകും. ഇതോടൊപ്പം മുറിവിൻ്റെ ആഴവും പരിശോധിക്കും. പാമ്പ് കുറെയേറെ ജീർണിച്ചുവെങ്കിലും പ്രധാനപ്പെട്ട തെളിവുകൾ നഷ്ടപ്പെട്ടില്ല.

  You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]

  പാമ്പിൻ്റെ തലച്ചോറ്, പേശി, അസ്ഥി, വിഷപ്പല്ല് എന്നിവ വിശദ പരിശോധനയ്ക്ക് അയക്കും. ഡൽഹിയിലാവും ഇതിന്റെ പരിശോധന. രാവിലെ 11 മണിയോടെ ഉത്രയുടെ വീട്ടിലെത്തിയ വനം വകുപ്പ്, ക്രൈം ബ്രാഞ്ച്, ഫോറൻസിക് സംഘം എന്നിവർ സംയുക്തമായി ഇവിടെ വച്ചുതന്നെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി.

  അന്വേഷണത്തിൽ പൂർണ്ണ സംതൃപ്തി എന്ന് ഉത്രയുടെ അച്ഛൻ പ്രതികരിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതി സൂരജിനെ അടുത്ത ദിവസം സ്വന്തം വീട്ടിൽ തെളിവെടുപ്പിന് എത്തിക്കും. പാമ്പുപിടുത്തക്കാരൻ സുരേഷും കസ്റ്റഡിയിലുണ്ട്.  Published by:user_57
  First published:
  )}