കമിതാക്കളുടെയും ,ലഹരി മാഫിയയുടെയും പ്രവാഹം ; ഒടുവിൽ 'പ്രേമം പാലം' ലോക്കായി

Last Updated:

പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്

കൊച്ചി : പ്രേമം എന്ന സിനിമയിലൂടെ ജനശ്രദ്ധ ആകർഷിച്ച ആലുവ അക്വഡേറ്റ് പാലം അടച്ചു പൂട്ടി ജലസേചന വകുപ്പ്.പാലത്തിൽ കമിതാക്കളുടെയും , സാമൂഹികവിരുദ്ധരുടെയും , ലഹരി മാഫിയയുടെയും ശല്യം കൂടിയതിനെ തുടർന്ന് പാലം അടയ്ക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ വിവരങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെയാണ് പാലം പൂട്ടാൻ ഉള്ള നടപടി സ്വീകരിച്ചത്.
ടിന്റു ആലുവ നഗരസഭാ കൗൺസിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി.പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ് . സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു.പരാതികൾ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്.പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകൾ സ്ഥാപിച്ചത്. താക്കോലുകൾ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും
പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കമിതാക്കളുടെയും ,ലഹരി മാഫിയയുടെയും പ്രവാഹം ; ഒടുവിൽ 'പ്രേമം പാലം' ലോക്കായി
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement