നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിടിച്ചെടുത്ത ഫോൺ വൈദികൻ തട്ടിപ്പറിച്ച് ഓടി ; ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡിൽ പിടിച്ചെടുത്തത് പതിനാലര കോടിയോളം രൂപ

  പിടിച്ചെടുത്ത ഫോൺ വൈദികൻ തട്ടിപ്പറിച്ച് ഓടി ; ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡിൽ പിടിച്ചെടുത്തത് പതിനാലര കോടിയോളം രൂപ

  മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ അഞ്ച് വർഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്നും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

  news18

  news18

  • Share this:
   തിരുവല്ല; ബിലീവേഴ്സ് ചർച്ചിൽ ആദയ നികുതി വകുപ്പ് പരിശോധന നടക്കുന്നതിനിടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ. മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ അഞ്ച് വർഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്നും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടിയോളം രൂപയും പിടിച്ചെടുത്തിട്ടുമുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും ബാക്കി തുക ഡല്‍ഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് കണ്ടെടുത്തത്.

   റെയ്ഡ് തുടങ്ങി ആദ്യ ദിവസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഐ ഫോൺ നശിപ്പിക്കാൻ വൈദികൻ ശ്രമിച്ചു. സഭാ  വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരന്നു. ഇതു പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി. എന്നാൽ പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഫോൺ  ഫ്ലഷ് ചെയ്യാനുള്ള ശ്രമം തടഞ്ഞു. എന്നാൽ ഇതിനിടെ ഫോൺ തറയിൽ എറിഞ്ഞ് തകർത്തിരുന്നു. ഇത് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകർക്കാനുള്ള ജീവനക്കാരിയുടെ ശ്രമവും ഉദ്യോഗസ്ഥർ തടഞ്ഞു.

   Also Read തുടക്കം സുവിശേഷകനായി; 10 രാജ്യങ്ങളിൽ 35 ലക്ഷത്തോളം വിശ്വാസികള്‍; ശതകോടികളുടെ ആസ്തിയുള്ള സഭാധിപനായി കെ.പി യോഹന്നാൻ

   വിദേശത്ത് നിന്നും ചാരിറ്റിക്കായി ലഭിച്ച പണം റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രെഷന്‍ മേഖലകളിലേക്ക് വകമാറ്റിയെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

   അനധികൃത പണമിടപാട് കണ്ടെത്തിയതിനെ തുടർന്ന് ബിലിവേഴ്സിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ 20016ല്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ വ്യാപകമായി ട്രസ്റ്റുകൾ വാങ്ങിക്കൂട്ടിയാണ് ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}