കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചി ഭാരത് പെട്രോളിയം കോർപറേഷന്റെ സംയോജിത റിഫൈനറി വികസന പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. തൃശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
25000 കോടി രൂപ മുതൽ മുടക്കിയ സംയോജിത റിഫൈനറി വികസന പദ്ധതി രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ്. ഉച്ചയ്ക്ക് 1.55 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം കൊച്ചി റിഫൈനറിയിലെത്തും. റിഫൈനറിയുടെ മെയിന്‍ കണ്‍ട്രോള്‍ കണ്‍സോള്‍ പ്രധാനമന്ത്രി സന്ദർശിക്കും. ഉച്ചയ്ക്ക് 2.35ന് റിഫൈനറിക്കു സമീപം തയാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സ് നാടിന് സമർപ്പിക്കും. പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
3.30 ന് പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം തൃശൂരിലേക്ക് തിരിക്കും. കുട്ടനെല്ലൂരിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം തേക്കിൻകാട് മൈതാനിയിലെത്തും. 4.15ന് യുവമോർച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം 5.45 നു മടങ്ങും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.