PM Modi| 'ശ്രീനാരായണ ഗുരു ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യം'; മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Rajesh V
- news18-malayalam
Last Updated:
ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മ വിദ്യാലയ കനകജൂബിലി എന്നിവയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന്റെ ആഗോളതല ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.
ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് (Sree Narayana Guru) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ഗുരുവിന്റെ ജന്മത്താല്‍ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്നും ശിവഗിരി തീർത്ഥാടന നവതി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിലും അദ്ദേഹം സംസാരിച്ചു.
Also Read- Ilayaraaja| പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്
ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്‌മവിദ്യാലയ കനകജൂബിലി എന്നിവയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന്റെ ആഗോളതല ഉദ്ഘാടനമാണ് ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. ദക്ഷിണ കാശിയാണ് വർക്കലയെന്നും കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.
advertisement
'മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. ഗുരു വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം ആത്മനിർഭർ ഭാരതത്തിന് വഴികാട്ടി. ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടി. അദ്ദേഹം ആധുനികതയെപ്പറ്റി സംസാരിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു.'- പ്രധാനമന്ത്രി പറഞ്ഞു. നവതി ആഘോഷങ്ങളുടെ ലോഗോയും മോദി പ്രകാശനം ചെയ്തു.
advertisement
Addressing a programme to mark the 90th anniversary of the Sivagiri pilgrimage and Golden Jubilee of Brahma Vidyalaya. https://t.co/Awo4eOXj3x
— Narendra Modi (@narendramodi) April 26, 2022
എല്ലാവരെയും ഉൾക്കൊള്ളുന്ന തന്റെ വികസന നയം ഗുരുചിന്തയുടെ ഭാഗമാണെന്ന് മോദി പറഞ്ഞു. ഗുരുദര്‍ശനം മനസിലാക്കിയാല്‍ ഇന്ത്യയെ ഒരു ശക്തിക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2022 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PM Modi| 'ശ്രീനാരായണ ഗുരു ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യം'; മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


