കുരുക്കഴിക്കാൻ മുന്നിലോടി ബസ് ഉടമ; കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
രോഗിയുമായി ദേശീയപാതയിലേക്ക് ഇറങ്ങിയപ്പോൾ ബസ് ഉടമ ജോർജ് ജോസഫ് ബസിനു മുന്നിൽ ഓടി ഗതാഗതക്കുരുക്കഴിച്ചാണ് ബസിനു വഴിയൊരുക്കിയത്
കോട്ടയം: സ്വകാര്യ ബസിലെ യാത്രയ്ക്കിടെ കുഴഞ്ഞുവീണ കുളപ്പുറം സ്വദേശി അജിയെ (49) ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ഉടമയും ജീവനക്കാരും. ഓഗസ്റ്റ് 26ന് വൈകിട്ട് 5.05ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലാണ് സംഭവം. പൊൻകുന്നം - കാഞ്ഞിരപ്പള്ളി- എരുമേലി - വെച്ചൂച്ചിറ - മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണീസ് ബസിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും വൈകിട്ട് കുളപ്പുറത്തേക്കു പോകാൻ കയറിയ അജിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ബസ് പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്താതെ യാത്രക്കാരനുമായി അടുത്തുള്ള മേരീക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന ഉടമ എലിക്കുളം വഞ്ചിമല മാവേലിക്കുന്നേൽ ജോർജ് ജോസഫ്, ഡ്രൈവർ ഗോപു ജി ദാസ്, കണ്ടക്ടർ ബിജു കേശവൻ എന്നിവർ യാത്രക്കാരുടെ സഹകരണത്തോടെ ടൗണിലെ ബ്ലോക്ക് നിയന്ത്രിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചു. രോഗിയുമായി ദേശീയപാതയിലേക്ക് ഇറങ്ങിയപ്പോൾ ബസ് ഉടമ ജോർജ് ജോസഫ് ബസിനു മുന്നിൽ ഓടി ഗതാഗതക്കുരുക്കഴിച്ചാണ് ബസിനു വഴിയൊരുക്കിയത്. ചികിത്സയ്ക്കു ശേഷം അജിമോൻ പിന്നീട് ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങി.
advertisement
കഴിഞ്ഞ ജനുവരിയിൽ ഇതേ ബസിന്റെ ഡ്രൈവർ അസുഖബാധിതനായി മരിച്ചതിനെ തുടർന്ന് ഉടമയുടെ നേതൃത്വത്തിൽ മറ്റു ബസുകളെ സഹകരിപ്പിച്ച് ഡ്രൈവറുടെ കുടുംബത്തിന് 8 ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 29, 2025 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുരുക്കഴിക്കാൻ മുന്നിലോടി ബസ് ഉടമ; കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ