advertisement

Private Bus Strike | ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

Last Updated:

മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി ഗതാഗത മന്ത്രിയുമായി നവംബറില്‍ ചര്‍ച്ച ചെയ്തിരുന്നു

പാലക്കാട്: നിരക്ക് വര്‍ധന (ticket rate increase)ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുകള്‍ (private buses) അനിശ്ചിത കാല സമരത്തിലേയ്ക്ക്. രണ്ട് ദിവസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കിലേയ്ക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി ഗതാഗത മന്ത്രിയുമായി നവംബറില്‍ ചര്‍ച്ച ചെയ്‌തെങ്കിലും രണ്ട് മാസം കഴിഞ്ഞും നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേയ്ക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ബസ്സിന്‌റെ നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നും ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാർ ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ
തിരുവനന്തപുരം: വീടിനടുത്തായി പാതയോരത്ത് രാത്രിയിൽ പാർക്ക് ചെയ്തിരുന്ന കാർ (Car) ആസിഡൊഴിച്ച് (Acid Attack) നശിപ്പിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ തൊഴുവൻകോടാണ് സംഭവം. തൊഴുവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.
advertisement
വീട്ടുവളപ്പിലേക്ക് കാർ കയറ്റാനാകാത്തതിനാൽ സ്ഥിരമായി ഹരികൃഷ്ണൻ തൊഴുവൻകോട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്‍റെ വശത്താണ് കാർ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാർ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് പോയ ഹരികൃഷ്ണൻ രാവിലെ വാഹനം എടുക്കാനായി എത്തിയപ്പോഴാണ് ആസിഡൊഴിച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ആസിഡ് ഒഴിച്ചാണ് കാർ നശിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തൊഴുവൻകോട് ക്ഷേത്രത്തിൽ പോകാനായി പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയിലാണ് ഏറെ കാലമായി ഹരികൃഷ്ണൻ കാർ പാർക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.
advertisement
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Private Bus Strike | ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement