'എന്‍എസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം'; വാര്‍ത്തയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് പ്രിയാ വര്‍ഗീസ്

Last Updated:

എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ല എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ തന്നെ വിമര്‍ശിച്ച ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രിയാ വര്‍ഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് പ്രിയ വർഗീസ് ഫെയ്സ് ബുക്കിൽ പ്രതികരിച്ചു. പ്രതികരണം വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനെതിരായ ഹർജിയിൽ പ്രിയാവർഗ്ഗീസിന്റെ വാദം നടക്കവെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി പ്രിയയ്ക്ക് നേരെ നടത്തിയത്.ഗവേഷണ കാലയളവിനെ അധ്യാപക പരിചയമായി കണക്കാക്കാമെന്നായിരുന്നു പ്രിയയുടെ വാദം.എന്നാൽ സ്ക്രൂട്ടനിങ് കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിയ്ക്കാവശ്യമുള്ളൂവെന്ന് സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
അധ്യാപന പരിചയം കെട്ടുകഥയല്ല, അത് വസ്തുതാപരമാകണം അധ്യാപനപരിചയമെന്നാൽ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൗരവമുള്ള ജോലി ആണ്.
advertisement
എൻ.എസ്.എസ് കോർഡിനേറ്റേർ പദവി ഒന്നും അധ്യാപന പരിചയത്തിന്റെ ഭാഗമല്ല.നാഷണൽ സർവീസ് സ്കീമിൽ എവിടെയാണ് അധ്യാപന ജോലി ഉള്ളതെന്നും പ്രിയ വർഗീസിനോട് കോടതി ചോദിച്ചു.
എൻ.എസ്.എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമല്ലെന്നും കോടതി പരിഹാസ രൂപേണ വിമർശിച്ചു.
സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവിയിൽ ഇരിക്കെ പഠിപ്പിച്ചിരുന്നോ ,ഡപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. അതേ സമയം പ്രിയാ വർഗ്ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യു.ജി.സി കോടതിയl ൽ ആവർത്തിച്ചു.ഗവേഷണ കാലയളവിൽ അദ്ധ്യാപിക എന്ന ഉത്തരവാദിത്തം ഇല്ലെന്ന് വ്യക്തമാക്കിയ യു.ജി.സി പ്രിയാ വർഗ്ഗീസിന്റെ ഗവേഷണ കാലയളവിലെ ഹാജർ രേഖയിലും സംശയം പ്രകടിപ്പിച്ചു.
advertisement
147 ദിവസം ഹാജർ വേണ്ടിടത്ത് 10 ദിവസം മാത്രമേയുള്ളൂ. എന്നിട്ടും ഹാജർ തൃപ്തികരമെന്ന സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയതായും യു.ജി.സി കുറ്റപ്പെടുത്തി. പ്രിയാ വർഗ്ഗീസിനെ കണ്ണൂർ സർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി ഹർജി നാളെ വിധി പറയാനായി മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്‍എസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം'; വാര്‍ത്തയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് പ്രിയാ വര്‍ഗീസ്
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement