പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ഇലവുങ്കൽ മുതൽ ശബരിമല സന്നിധാനം വരെ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ജനുവരി അഞ്ചിന് അർധരാത്രി വരെയാണ് നീട്ടിയത്. നിരോധനാജ്ഞ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടി ഉത്തരവിട്ടത്.
ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് നിരോധനാജ്ഞ നീട്ടി ഉത്തവിട്ടത്.
യുവതീപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം പരിഗണിച്ച് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കളക്ടർക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ, തൽസ്ഥിതി തുടരണമെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേടും റിപ്പോർട്ട് നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.