നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം: കണ്ണൂരിലെ പ്രതിഷേധം ശക്തമാകുന്നു

  വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം: കണ്ണൂരിലെ പ്രതിഷേധം ശക്തമാകുന്നു

  സ്കൂട്ടറിൽ ഹോസ്റ്റലിൽ സമീപത്തെത്തി ഇയാൾ തുടർച്ചയായി നഗ്നത പ്രദർശിപ്പിക്കുന്നു എന്നാണ് പരാതി

  പ്രതിഷേധപരിപാടിയിൽ നിന്നും

  പ്രതിഷേധപരിപാടിയിൽ നിന്നും

  • Share this:
  പരിയാരത്തുള്ള കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു.

  പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം അജ്ഞാതൻ തുർച്ചയായി നഗ്നതാ പ്രദർശനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം. സ്കൂട്ടറിൽ ഹോസ്റ്റലിനു സമീപത്തെത്തി ഇയാൾ തുടർച്ചയായി നഗ്നത പ്രദർശിപ്പിക്കുന്നതിന് എതിരെ  വിദ്യാർത്ഥികൾ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. വിദ്യാർഥിനികൾ പലതവണ കോളേജ് അധികൃതർക്കും പൊലീസിനും ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു.

  പ്രതിഷേധം പരിപാടി എം. എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ ഉദ്ഘാടനം ചെയ്തു.

  മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം 'ഇനി വിദ്യാർത്ഥികൾ അനുഭവിച്ചോ' എന്ന സമീപനമാണ് അധികാരികളും സർക്കാരും തുടരുന്നത്  എന്ന് ഷജീർ ഇഖ്ബാൽ കുറ്റപ്പെടുത്തി.

  ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒ. കെ. അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ്‌ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കോളേജ് ഗേറ്റ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാത്ഥികൾ പ്രതിഷേധിച്ചു.

  സമരത്തിന് എം. എസ്. എഫ്. ജില്ലാ സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ്, ക്യാമ്പസ്‌ വിംഗ് കൺവീനർ തസ്‌ലീം അടിപ്പാലം, ഹരിത ജില്ലാ പ്രസിഡന്റ്‌ റുമൈസ റഫീഖ്, റംഷാദ് റബ്ബാനി, നിഷാൻ മാടായി എന്നിവർ നേതൃത്വം നൽകി.

  വനിതാ ഹോസ്റ്റലിന് ചുറ്റുമതിൽ ഇല്ല എന്നതും ഒരു പ്രധാന വിഷയമായി വിദ്യാർഥിനികൾ ഉയർത്തുന്നുണ്ട്. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പകൽസമയത്ത് കോളേജിലേക്ക് പോകാൻ തന്നെ ഭയക്കേണ്ട അവസ്ഥയാണെന്നും പെൺകുട്ടികൾ പരാതിപ്പെടുന്നു.  Also read: ട്രാൻസ്ജെൻഡറെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം പരവൂരിൽ 59കാരൻ അറസ്റ്റിൽ

  ട്രാന്‍സ് ജെന്‍ഡറിനെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനയില്‍ കൊച്ചാലുംമൂട് പണ്ടാരത്തുവടക്കേത്തൊടിവീട്ടില്‍ മാധവനാണ്‌ (ബാബു-59) അറസ്റ്റിലായത്. പരവൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. ജൂൺ 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്‌. സംഭവത്തിന് പിന്നാലെ പരാതിക്കാരനായ ട്രാൻസ് ജെൻഡർ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പരവൂർ കോടതിയിൽ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയ പ്രതി മാധവനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.

  മറ്റൊരു സംഭവത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിലായി. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 31 ന് രാത്രിയാണ് സംഭവം.

  Summary: Protest outside Pariyaram Medical College ladies hostel against inaction on a miscreant flashing his private parts to female students 
  Published by:user_57
  First published:
  )}