മാവോയിസ്റ്റ് ലഘുലേഖ : രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Last Updated:
ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് യുവാക്കളെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
നിയമ വിദ്യാർഥി അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. അലന്റെ ചെറുവണ്ണൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ഷുഹൈബ് പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാർഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹയും സിപിഎം പ്രവർത്തകനാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 9:54 AM IST