വിട്ടുവീഴ്ചയ്ക്കില്ലാതെ വിശ്വാസികൾ: കോതമംഗലം ചെറിയ പള്ളിയിൽ രണ്ടാം ദിനവും സംഘർഷാവസ്ഥ

news18india
Updated: December 21, 2018, 10:48 AM IST
വിട്ടുവീഴ്ചയ്ക്കില്ലാതെ വിശ്വാസികൾ: കോതമംഗലം ചെറിയ പള്ളിയിൽ രണ്ടാം ദിനവും സംഘർഷാവസ്ഥ
  • News18 India
  • Last Updated: December 21, 2018, 10:48 AM IST
  • Share this:
കോതമംഗലം : യാക്കോബായ-ഓർത്തോഡോക്സ് വിഭാഗങ്ങൾ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെ കോതമംഗലം ചെറിയ പള്ളിയിൽ രണ്ടാം ദിനവും സംഘര്‍ഷാവസ്ഥ.

മുൻസിഫ് കോടതി അനുമതിയോടെ കഴിഞ്ഞ ദിവസം പള്ളിയിൽ പ്രാര്‍ത്ഥന നടത്താൻ ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വൈദികനെ പള്ളിയിൽ കയറ്റാതെ തടഞ്ഞ് സ്ത്രീകളും കന്യാസ്ത്രീകളും അടക്കമുള്ള യാക്കോബായ വിശ്വാസികൾ രംഗത്തെത്തിയതോടെ സ്ഥിതി വഷളാവുകയായിരുന്നു.

Also Read-പിന്മാറില്ലെന്ന് റമ്പാന്‍: കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു

പ്രാർത്ഥന നടത്താതെ തിരികെ പോകില്ലെന്ന നിലപാട് റമ്പാനും സ്വീകരിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. യാക്കോബായ വിശ്വാസികളുടെ പ്രതിഷേധവും എതിർപ്പും രണ്ടാംദിനവും ശക്തമായി തന്നെ തുടരുമ്പോഴും പ്രാർഥന നടത്താതെ മടങ്ങില്ലെന്ന് നിലപാടിൽ റമ്പാൻ ഉറച്ചു നിന്നതോടെ പൊലീസും വെട്ടിലായിരിക്കുകയാണ്. കോടതി അനുമതിയോടെ പ്രാർത്ഥനയ്ക്കായെത്തിയ തനിക്ക് സംരക്ഷണം നൽകേണ്ടത് പൊലീസാണെന്ന വാദത്തിലാണ് അദ്ദേഹം. അനുനയത്തിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.

First published: December 21, 2018, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading