ഒരു കരുത്തനെത്തും; അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള

Last Updated:
കണ്ണൂര്‍: മറ്റു പാര്‍ട്ടികളുടെ മുന്‍നിര നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്‍കി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
പാര്‍ട്ടി ചുമതല ഉള്ളവനായിരിക്കും അവന്‍. അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ ശ്രീധരന്‍പിള്ള പറഞ്ഞു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. സഖാക്കളെ വിശ്വാസമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഭരണം ചീഫ് സെക്രട്ടറിയുടെ കീഴിലാക്കിയത്. മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അനുമതി മാത്രമാണ് ഇ.പി.ജയരാജന് നല്‍കിയത്. അതില്‍കൂടുതല്‍ നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് കൈവിറച്ചെന്നും അദ്ദേഹം ആരോപിച്ചു.
advertisement
കൂലി പിടിച്ചുവാങ്ങുന്ന കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഹൈക്കോടതിപോലും പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരില്‍നിന്ന് അമിതചാര്‍ജ് ഊറ്റിയെടുക്കുന്ന സ്ഥിതിയാണ്. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീപീഡന സംഭവം മറച്ചുവെച്ചാല്‍പോലും കുറ്റകരമാണെന്ന നിയമമുള്ള നാട്ടിലാണ് എം.എല്‍.എ.ക്കെതിരെയുള്ള പരാതി പാര്‍ട്ടി അന്വേഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു കരുത്തനെത്തും; അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement