ആനയെ നോക്കാൻ ആറ്റം അറിയണോ? ആനയെ കുറിച്ച് ഒറ്റച്ചോദ്യമില്ലാതെ ആനപാപ്പാന്മാര്‍ക്കുള്ള PSC പരീക്ഷ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതോടെ ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് ഉയരുന്ന വിമര്‍ശനം.
കഴിഞ്ഞ ദിവസം വനംവകുപ്പില്‍ ആനപ്പാപ്പാന്‍മാര്‍ക്കായി നടത്തിയ പരീക്ഷയിൽ പാപ്പാന്മാരെ കൊമ്പുകുത്തിച്ച് പിഎസ്‍സി. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. എന്നാൽ ആനയെ കുറിച്ചുമാത്രം ചോദ്യപേപ്പറിലൊന്നുമില്ലായിരുന്നു. ഇതോടെ ശരിക്കും കൊമ്പ്കുത്തി ഉദ്യോഗാർഥികൾ.
കഴിഞ്ഞ പതിനാലിനാണ് എറണാകുളം, വയനാട് ജില്ലകളിലെ ആനക്യാമ്പുകളിലേക്കുള്ള പാപ്പാന്‍മാര്‍ക്കായി പിഎസ്‌സി പരീക്ഷ നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുതല്‍ ആറ്റത്തിന്റെ ഘടനവരെ പരീക്ഷയ്ക്ക് പഠിക്കാനുള്ള സിലബസിലുണ്ട്. സൗരയൂഥവും സവിശേഷതകളും മുതല്‍ സാംക്രമിക രോഗങ്ങളും രോഗകാരികളും വരെ പഠിക്കാനുണ്ട്. പിന്നെയോ സംഖ്യകളും അടിസ്ഥാന ക്രിയകളും വര്‍ഗവും വര്‍ഗമൂലവും അങ്ങിനെയങ്ങിനെ നീളുന്നു. പക്ഷെ എവിടെയും ആനയെ കണ്ടില്ല എന്നതാണ് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമാകുന്നത്. ഇതോടെ ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് ഉയരുന്ന വിമര്‍ശനം.
advertisement
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു പരീക്ഷ. ആനയും ആനപരിചരണവും മാത്രം ചോദ്യപേപ്പറിനും പുറത്ത്. ഗതികോര്‍ജവും സ്ഥിരോര്‍ജവും പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയും ഉള്‍പ്പെടെയുള്ള അറിവുകള്‍ ആണോ ആനയെ നോക്കാനുള്ള യോഗ്യതാ മാനദണ്ഡമെന്നാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബോര്‍ഡുകളില്‍ നാലാംക്ലാസ് ആണ് ആനപ്പാപ്പാന്‍മാര്‍ക്കുള്ള യോഗ്യത. പ്രായോഗിക ജ്ഞാനത്തിനാണ് പരിഗണന. പക്ഷെ വനംവകുപ്പിന്റെ ആനകളുടെ കാര്യം വന്നപ്പോള്‍ ഇത് ഏഴാംക്ലാസായി. വിദ്യാഭ്യാസ യോഗ്യതയില്‍ പരിധിയും നിശ്ചയിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
May 18, 2024 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആനയെ നോക്കാൻ ആറ്റം അറിയണോ? ആനയെ കുറിച്ച് ഒറ്റച്ചോദ്യമില്ലാതെ ആനപാപ്പാന്മാര്‍ക്കുള്ള PSC പരീക്ഷ










