advertisement

'രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?' മുഖ്യമന്ത്രിയുടെ കുഞ്ഞനന്തൻ അനുശോചനത്തിനെതിരെ പി.ടി തോമസ്

Last Updated:

"ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !"

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് ടി.പി കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നടത്തിയ അനുശോചനത്തെ വിമർശിച്ച് പി.ടി തോമസ് എം.എൽ.എ. " പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ, എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ " എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയാണ് പി.ടി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്.
വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.
TRENDING:Covid 19 കൊറോണ വെറുമൊരു വൈറസല്ല! കൊറോണ ദേവിക്ക് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം [NEWS]POL APP | പൊലീസ് ആപ്പിന് മകൻ പേരിട്ടു; പൊല്ലാപ്പിലായത് അമ്മ [NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല [NEWS]
"ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആൾ സമൂഹത്തോട് കരുതൽ കാണിച്ച നേതാവാണത്രേ!. ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.
advertisement
എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ? "-പി.ടി തോമസ് ചോദിക്കുന്നു.
കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് ആറ് ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
" പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ,
എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ "

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13- ആം പ്രതി പി കെ കുഞ്ഞനന്തനെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലെ പ്രധാന വരികളാണവ. അതായത് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആൾ സമൂഹത്തോട് കരുതൽ കാണിച്ച നേതാവാണത്രേ!

ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.
എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?
കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങൾ...

1, കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം. അങ്ങനെയാണെങ്കിൽ ഈ സർക്കാർ (NIA)എൻ ഐ എ ക്ക് ഏൽപ്പിച്ചു കൊടുത്ത രണ്ട് പാർട്ടി സഖാക്കളായ അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളല്ലേ?

2, കുഞ്ഞനന്തൻ നിരപരാധിയാണെന്ന് താങ്കളും പാർട്ടിയും പറയുന്നു,
എങ്കിൽ ടി പി ചന്ദ്രശേഖരനെ കൊലക്കത്തിയിൽ തീർത്തതാര്?

3, കുഞ്ഞനന്തനെ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്,
നിങ്ങളുടെ കുഞ്ഞനന്തൻ നിങ്ങൾക്ക് നിരപരാധിയാണെങ്കിൽ കോടതിയിൽ അപ്പീൽ നൽകി കുഞ്ഞനന്തനെ രക്ഷിക്കാൻ ശ്രമിക്കാഞ്ഞതെന്ത്?

4, ഭരണഘടന പുസ്തകമാക്കി അച്ചടിക്കാൻ നിർദേശിച്ച താങ്കൾ ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതിയെ കുഞ്ഞനന്തനുവേണ്ടി എത്ര തവണ മറികടന്നു?
2018 ൽ മാത്രം കുഞ്ഞനന്തന് 200 ദിവസത്തെ പരോൾ !
ശിക്ഷ ഇളവ് ചെയ്യാനും ഒരിക്കൽ തീരുമാനിച്ചു, അത് ഗവർണർ തടഞ്ഞു. ഇത് അധികാര ദുർവിനിയോഗമല്ലേ?
കേരള മുഖ്യമന്ത്രി കൊലചെയ്യപ്പെട്ടവനൊപ്പമോ, കൊലപാതകിക്കൊപ്പമോ?

5, ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് താങ്കൾ വീണ്ടും ആവർത്തിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കുഞ്ഞനന്തൻ കൊലപാതകം നടന്ന് 50 ആം നാൾ കോടതിയിൽ കീഴടങ്ങിയതെന്തിന്?

6, രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?' മുഖ്യമന്ത്രിയുടെ കുഞ്ഞനന്തൻ അനുശോചനത്തിനെതിരെ പി.ടി തോമസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement