'സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത്'; പാലാ ബിഷപ്പിനെതിരെ പി ടി തോമസ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഇത്തരം പ്രസ്താവനകൾ സമുദായ സൗഹാർദം വളർത്താൻ ഉപകരിക്കുന്നതല്ല
narcകൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിനെതിരെ പി ടി തോമസ് എംഎൽഎ. സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുതെന്ന് പി ടി തോമസ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സമുദായ സൗഹാർദം വളർത്താൻ ഉപകരിക്കുന്നതല്ല.
ഇതുമൂലം സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്.
മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും പി ടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
പി ടി തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ.ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്.ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്.എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.
advertisement
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നിലപാടിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തള്ളിയിരുന്നു. ഏത് വിഷയത്തിലും നിലപാട് അറിയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും സംഘടനയോട് ആലോചിക്കാതെ ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.
advertisement
കേരളത്തിൽ ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.
ബിഷപ്പിന്റെ പരാമർശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പിതാവ് ഉന്നയിച്ചത് സാമൂഹിക ആശങ്കയാണെന്നും അദ്ദേഹത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
advertisement
ഇത് വിവാദമായതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അറിയിപ്പ്.
നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2021 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത്'; പാലാ ബിഷപ്പിനെതിരെ പി ടി തോമസ്