പുതുപ്പള്ളിയിലും ക്യാപ്റ്റൻ പിണറായി തന്നെയെന്ന് ജെയ്‌ക്; വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മണ്ഡലത്തില്‍ മറുപടി നല്‍കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഇടത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാകും വരും ദിവസങ്ങളില്‍ പുതുപ്പള്ളിയിലെത്തും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‍റെ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസ് ന്യൂസ് 18 നോട്. മുഖ്യമന്ത്രി സൈഡ് പ്ലെയർ അല്ല .മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത് വിവാദങ്ങൾക്ക് മറുപടി പറയാനല്ലെന്നും അതിനുവേണ്ടി കളയാൻ ഒരു ഇടത് പ്രവർത്തകനും സമയമില്ലെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു.
പുതുപ്പള്ളിയിൽ യുഡിഎഫിന് വോട്ടിന് വേണ്ടി ഓടേണ്ടിവരുന്നു. സ്ഥാനാർത്ഥിയുടെ ഓട്ടം അതാണ് സൂചിപ്പിക്കുന്നത്. വികസനം മുൻനിർത്തിയാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചർച്ചയെന്നും ജെയ്‌ക് സി തോമസ് പ്രതികരിച്ചു.
advertisement
അതേസമയം, ജെയ്‌ക് സി തോമസിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ രംഗത്തെത്തി. മാസപ്പടി അടക്കമുള്ള വിവാദങ്ങൾക്ക് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ മറുപടി നൽകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഭരണകൂടം ജനങ്ങളെ ഭരിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്.
സ്ഥാനാർഥി എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത് എതിർ സ്ഥാനാർത്ഥിയല്ല. ഉറുമ്പ് നടക്കുന്നത് പോലെ യുഡിഎഫ് സ്ഥാനാർഥി പോകണം എന്നാണോ എൽഡിഎഫ് ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
advertisement
Also Read – ‘യുഡിഎഫിന് തെരഞ്ഞെടുപ്പിനെ നേരിടാൻ സഭകളുടെയും സമുദായങ്ങളുടെയും വിലാസം വേണ്ടിവരും’; ജെയ്ക്ക് സി തോമസ്
ഇടത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാകും വരും ദിവസങ്ങളില്‍ പുതുപ്പള്ളിയിലെത്തും. ആഗസ്റ്റ് 24, 30, സെപ്റ്റംബര്‍ 1 എന്നീ ദിവസങ്ങളിലാകും മുഖ്യമന്ത്രി പുതുപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 20, 2023 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിലും ക്യാപ്റ്റൻ പിണറായി തന്നെയെന്ന് ജെയ്‌ക്; വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മണ്ഡലത്തില്‍ മറുപടി നല്‍കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍