യുവാക്കൾ ഏറ്റുമുട്ടുന്ന പുതുപ്പള്ളിയിലെ ഏഴായിരത്തിലേറെ പുതു വോട്ടർമാർ എവിടെപ്പോയി?
- Published by:Sarika KP
- news18-malayalam
Last Updated:
ഓരോ ബൂത്തിലുമായി 30 മുതൽ 40 വരെ യുവാക്കളുടെ കുറവുമുണ്ട്.
കോട്ടയം: പൊരിഞ്ഞ പോരാട്ടമാണ് പുതുപ്പള്ളിയിൽ യുവസ്ഥാനാർത്ഥികൾ തമ്മിൽ നടക്കുന്നത്. യുവത്വത്തിന്റെ ചുറുചുറുക്ക് മൂന്ന് സ്ഥാനാർത്ഥികളിലും കാണാം. സ്ഥാനാർത്ഥികളുടെ ശരാശരി പ്രായം 37. എന്നാൽ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നതോടെ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്.
അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ
ഇക്കുറി 39 പുതിയ വോട്ടർമാർ മാത്രമാണ് മണ്ഡലത്തിലുള്ളത്.
18-25 പ്രായവിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. ഏഴായിരത്തിലേറെ യുവ വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഇല്ലാതായത്. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പഠന, ജോലി ആവശ്യങ്ങൾക്കായി പോയവരെ പട്ടികയിൽ നിന്ന് നീക്കിയതോടെയാണ് വോട്ടർപട്ടികയില്‍ ഏഴായിരത്തോളം യുവ വോട്ടർമാര്‍ പുറത്തായത്.
1,76,142 വോട്ടർമാരുളള പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ 182 ബൂത്തുകളാണുളളത്. ഇതിലെ ഓരോ ബൂത്തിലുമായി 30 മുതൽ 40 വരെ യുവാക്കളുടെ കുറവുമുണ്ട്. അകലക്കുന്നം ഉൾപ്പെടെ ചില പഞ്ചായത്തുകളിൽ ഇതിലേറെ പേരുടെ കുറവുണ്ട്.
advertisement
Also read-‘ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല’; മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിനെ കുറിച്ച് ചാണ്ടി ഉമ്മൻ
20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 ശതമാനവും 30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 ശതമാനവുമാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ കൂടുതലും 50നും 59നും ഇടയിലുളള വോട്ടർമാരാണ്.
ഇതേസമയം അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായ നൂറുകണക്കിന് സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണ് ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍രവി മുഖേന വക്കീല്‍നോട്ടീസ് അയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 22, 2023 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവാക്കൾ ഏറ്റുമുട്ടുന്ന പുതുപ്പള്ളിയിലെ ഏഴായിരത്തിലേറെ പുതു വോട്ടർമാർ എവിടെപ്പോയി?