ഇടത്-വലത് കണക്കുകൾ തെറ്റിച്ച് നിലമ്പൂരിൽ അൻവർ എഫക്ട്; ഒറ്റയാൾ പോരാട്ടത്തിൽ നേടിയത് 19,760 വോട്ടുകൾ

Last Updated:

ഭരണവിരുദ്ധ വികാര വോട്ടുകൾ പിളർത്തി റെക്കോർഡ് ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ സ്വപ്നം തകർത്തത് അൻവറിന്റെ ഈ പോരാട്ടമാണ്. അടിയുറച്ച കോട്ടകളിലും ചോർച്ചയുണ്ടാകാമെന്ന പാഠം ഇടതുകേന്ദ്രങ്ങളെ പഠിപ്പിക്കാനുമായി

പി വി അൻവർ
പി വി അൻവർ
മലപ്പുറം: ഇടത് - വലത് മുന്നണികളെ ഒറ്റയ്ക്ക് നേരിട്ട പി വി അൻവറിന്റേത് മികച്ച പ്രകടനം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് പിളർത്തിയായിരുന്നു നിലമ്പൂരിൽ അൻവറിന്റെ മുന്നേറ്റം. രാഷ്ട്രീയ അഗ്നിപരീക്ഷയായ ഉപതിരഞ്ഞെടുപ്പിൽ സ്വാധീനം തെളിയിച്ച പി വി അന്‍വര്‍ അവഗണിക്കാൻ കഴിയാത്ത ഫാക്ടറാണെന്ന് തെളിയിച്ചു. ഇതോടെ ഒരിക്കല്‍ അന്‍വറിന് മുന്നില്‍ അടച്ച വാതില്‍ വീണ്ടും തുറക്കണമെന്ന രാഷ്ട്രീയ ചർച്ചകള്‍ യുഡിഎഫിൽ സജീവമായി.
എൽഡിഎഫിന്റെ യും യുഡിഎഫിന്റെയും വോട്ടു ബാങ്കുകളിൽ വിള്ളലുണ്ടാക്കി നിലമ്പൂരിൽ പി വി അൻവർ നേടിയത് 19760 വോട്ടുകളാണ്. ഭരണവിരുദ്ധ വികാര വോട്ടുകൾ പിളർത്തി റെക്കോർഡ് ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ സ്വപ്നം തകർത്തത് അൻവറിന്റെ ഈ പോരാട്ടമാണ്. അടിയുറച്ച കോട്ടകളിലും ചോർച്ചയുണ്ടാകാമെന്ന പാഠം ഇടതുകേന്ദ്രങ്ങളെ പഠിപ്പിക്കാനുമായി.
ഇതും വായിക്കുക: നിലമ്പൂരിൽ ആര്യാടൻ 2.0 ; ഒൻപതു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആര്യാടൻ തുടരും
അൻവറിന്റെ മികച്ച മുന്നേറ്റം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും തിരികൊളുത്തി. പിണറായിസത്തിനെതിരെ പോർമുഖം തുറന്ന് എൽഡിഎഫ് വിട്ട അൻവറിനെ മുന്നണിയിൽ എടുക്കാത്തതിൽ കോൺഗ്രസിനുളളിലും മുസ്ലിം ലീഗിലും നേരത്തെ തന്നെ അതൃപ്തിയുണ്ട്. പുതിയ വോട്ട് കണക്കുകൾ മുന്നണി പ്രവേശന ചർച്ചകളുടെ ചൂട് കൂട്ടും. അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അൻവറിന് വാതിൽ തുറക്കണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ ഉയരുമെന്ന സൂചനയുള്ള പ്രതികരണങ്ങളാണ് മറ്റു നേതാക്കളുടേത്.
advertisement
അൻവറിന് എൽഡിഎഫ് വോട്ടുകൾ‌ കിട്ടിയോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷവും അൻവറിൽ കേന്ദീകരിച്ചുളള ചർച്ചകൾ ചൂടുപിടിക്കുമെന്ന് ചുരുക്കം. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വമെന്ന രാഷ്ട്രീയ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുക മാത്രമല്ല വിധി വന്നതിന് തൊട്ടുപിന്നാലെ യുഡിഎഫ് പ്രവേശന ചർച്ചകൾക്ക് തുടക്കിമിടാൻ കഴിഞ്ഞതും അൻവറിന്റെ രാഷ്ട്രീയ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടത്-വലത് കണക്കുകൾ തെറ്റിച്ച് നിലമ്പൂരിൽ അൻവർ എഫക്ട്; ഒറ്റയാൾ പോരാട്ടത്തിൽ നേടിയത് 19,760 വോട്ടുകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement