'നാളെ മാച്ചുണ്ട്, പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത് ഒരു അറിയിപ്പായി കാണക്കാക്കണം'; ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പിവി അൻവർ
- Published by:Naseeba TC
- news18-malayalam
Last Updated:
നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്
ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പിവി അൻവറിനെ ഇഡി രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹാസരൂപേണ അൻവർ അറിയിച്ചിരിക്കുന്നത്.
പിവി അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
നാളെ മാച്ച് ഉണ്ട്..
പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത് ഒരു അറിയിപ്പായി കാണക്കാക്കണം..
രാവിലെ മുതൽ വലിയ”ബിഗ് ബ്രേക്കിംഗ്”ഒന്നും കൊടുത്ത് ഞെട്ടിക്കാൻ നിൽക്കേണ്ട.
ചൂട് കാലമായതിനാൽ കുട,കുടിവെള്ളം,ഉച്ചഭക്ഷണം എന്നിവ കരുതണം.
ശരി,നാളേക്ക് പാക്കലാം..Good Night
Also Read- ‘മാപ്രകളോടാണ്, ഇന്ന് മാച്ച് ചർച്ച ഒന്നുമില്ല; വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയിൽ പോയി നിൽക്കേണ്ട’: പി.വി. അൻവർ എംഎൽഎ
ചോദ്യം ചെയ്യലിന് ഹാജരായ ആദ്യ ദിവസം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വന്നതാണെന്നായിരുന്നു അൻവർ പ്രതികരിച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെ പിവി അൻവറിന്റെ ഫെയ്സ്ബുക്കിലൂടെ പരിഹാസം നിറഞ്ഞ പോസ്റ്റുകളും വന്നിരുന്നു.
advertisement
Also Read- ‘ചർച്ച ഇന്ത്യ- ആഫ്രിക്ക മാച്ചിനെ കുറിച്ച്; നിന്നെക്കൊണ്ടൊന്നും ഒരു ചുക്കും നടക്കില്ല’; ഇഡി കൂടിക്കാഴ്ച്ചയ്ക്കുശേഷം പി വി അൻവർ
‘മാപ്രകളോടാണ്, നിങ്ങൾ ഇന്നലെ ബ്രേക്കിംഗ് കൊടുത്തത് പോലെ ഇന്ന് “മാച്ച് ചർച്ച” ഒന്നുമില്ല. ഉള്ളപ്പോ അറിയിക്കാം. ഇപ്പോൾ പൊരേലുണ്ട്. കുറച്ച് കഴിഞ്ഞ് നിലമ്പൂർ വരെ പോകും. വെറുതെ കോലും ചുമന്ന് ഇ.ഡി ഓഫീസിന്റെ തിണ്ണയിൽ പോയി നിൽക്കേണ്ട. നല്ല ചൂട് സീസണാണ്.സൂര്യാഘാതമൊക്കെ ഏൽക്കാൻ സാധ്യതയുള്ള സമയമാണ്’.
advertisement
എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 19, 2023 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാളെ മാച്ചുണ്ട്, പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത് ഒരു അറിയിപ്പായി കാണക്കാക്കണം'; ഇഡി ചോദ്യം ചെയ്യലിനെ കുറിച്ച് പിവി അൻവർ