HOME /NEWS /Kerala / 'ചർച്ച ഇന്ത്യ- ആഫ്രിക്ക മാച്ചിനെ കുറിച്ച്; നിന്നെക്കൊണ്ടൊന്നും ഒരു ചുക്കും നടക്കില്ല'; ഇഡി കൂടിക്കാഴ്ച്ചയ്ക്കുശേഷം പി വി അൻവർ

'ചർച്ച ഇന്ത്യ- ആഫ്രിക്ക മാച്ചിനെ കുറിച്ച്; നിന്നെക്കൊണ്ടൊന്നും ഒരു ചുക്കും നടക്കില്ല'; ഇഡി കൂടിക്കാഴ്ച്ചയ്ക്കുശേഷം പി വി അൻവർ

''നീയൊന്നും പ്രതീക്ഷിക്കുന്നത്‌ പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ല. സ്പോർട്ട്സ്‌മാൻ സ്പിരിട്ട്‌ ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ''

''നീയൊന്നും പ്രതീക്ഷിക്കുന്നത്‌ പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ല. സ്പോർട്ട്സ്‌മാൻ സ്പിരിട്ട്‌ ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ''

''നീയൊന്നും പ്രതീക്ഷിക്കുന്നത്‌ പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ല. സ്പോർട്ട്സ്‌മാൻ സ്പിരിട്ട്‌ ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ''

  • Share this:

    കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു. കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തുടർച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തത്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഹാജരായ അൻവറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് വിവരം.

    Also Read- ‘ഫുട്ബോൾ കളിയെപ്പറ്റി ചർച്ച’ തുടരുന്നു’; പി വി അൻവർ രണ്ടാം ദിവസവും ഇഡി ഓഫീസിലെത്തി

    ഇതിനിടെ ചോദ്യം ചെയ്യലിന്റെ വാർത്ത നൽകിയ ന്യൂസ് 18നെ പരാമർശിച്ച് ഫേസ്ബുക്ക് കുറിപ്പുമായി പി വി അൻവർ രംഗത്തെത്തി. ഇന്ത്യ- പാകിസ്ഥാൻ ഫുട്ബോൾ മാച്ചിനെ കുറിച്ച് ഇന്നു ചർച്ച ഉണ്ടായിരുന്നില്ലെന്നും പകരം, ഇന്ത്യ- ആഫ്രിക്ക മാച്ചിവെ കുറിച്ചായിരുന്നു ചർച്ചയെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

    കുറിപ്പിന്റെ പൂർണരൂപം

    ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ മാച്ചിനെ കുറിച്ച്‌ ഇന്ന് ചർച്ച ഉണ്ടായിരുന്നില്ല. പകരം,ഇന്ത്യ-ആഫ്രിക്ക മാച്ചിനെ കുറിച്ചായിരുന്നു ചർച്ച.!! ഇനിയും ചർച്ച ഉണ്ടാവും. നീയൊന്നും പ്രതീക്ഷിക്കുന്നത്‌ പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ല. സ്പോർട്ട്സ്‌മാൻ സ്പിരിട്ട്‌ ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ.അറിയിക്കേണ്ടത്‌ ഇവിടെ അറിയിക്കും.അപ്പോ അറിഞ്ഞാൽ മതി. ഒരുത്തന്റെ വായിൽ കൊണ്ട്‌ കോൽ തിരുകീട്ട്‌,”പറഞ്ഞിട്ട്‌ പോയാ മതി”എന്ന് പറയാൻ ഇവിടെ ഒരുത്തനും അവകാശമില്ല.തൊഴാൻ നിൽക്കുന്നവരെയേ നീയൊക്കെ ഇത്‌ വരെ കണ്ടിട്ടുള്ളൂ.എന്നെ അതിനിപ്പോൾ കിട്ടില്ല. അതൊക്കെ കൈയ്യിൽ വച്ചാൽ മതി.ഇങ്ങോട്ട്‌ വേണ്ട. ഇങ്ങോട്ട്‌ മാന്യത കാണിച്ചാൽ തിരിച്ചും അത്‌ ഉണ്ടാവും.. അതല്ലെങ്കിൽ.. “മനസ്സില്ല,സൗകര്യമില്ല”എന്ന് തന്നെയേ പറയൂ.. പണ്ടേ പറഞ്ഞിട്ടുണ്ട്‌. നീയൊക്കെ ഒരുപാട്‌ വേട്ടയാടിയിട്ടുണ്ട്‌. കൃത്യമായി പറഞ്ഞാൽ 6-7 വർഷം.. എഞ്ഞിട്ടെന്തായി?? ഒരു ചുക്കും നടക്കില്ല നിന്നെ കൊണ്ടൊന്നും.. കേട്ടോ..News18 Kerala 😎😉

    കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പി വി അൻവർ ക്ഷുഭിതനായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്ഥാൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്നായിരുന്നു പ്രതികരണം.

    Also Read- ‘ഇന്ത്യാ പാകിസ്ഥാൻ ഫുട്ബോൾ കളിയെപ്പറ്റി ചർച്ചയായിരുന്നു’; ഇഡി വിളിപ്പിച്ചതിന് പിവി അൻവർ എംഎല്‍എയുടെ ക്ഷോഭം

    മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. അൻവറിന്റെ ഉടമസ്ഥതയിലാണ് ക്വാറി എന്ന വ്യാജരേഖ കാണിച്ചാണ് ഇടപാട് നടത്തിയത് എന്ന് മനസ്സിലായതോടെ പണം തിരിച്ചു ചോദിച്ചുവെന്നും സലിമിന്റെ പരാതിയിൽ പറയുന്നു.

    ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്.

    First published:

    Tags: Enforcement Directorate, Pv anvar, PV Anwar MLA